പരിസരദിനാഘോഷം വിവിധ പരിപാടികളോടെ വിദ്യാലയത്തില്‍ ആഘോഷിച്ചു. കുട്ടികള്‍ക്ക് പരിസ്ഥിതി എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ അവരുടെ പങ്കെന്തെന്നും തിരിച്ചറിയുന്ന തരത്തിലായാരുന്നു ദിനാഘോഷങ്ങള്‍. എല്ലാ കുട്ടികളും സ്വന്തമായി തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുകൊണ്ടാണ് വിദ്യാലയത്തിലെത്തിയത്. അസംബ്ലിയില്‍ വിദ്യാലയത്തില്‍ പുതുതായി നിയമിതനായ ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ മാസ്റ്റര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.ചന്ദ്രാംഗദന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും അദ്ദേഹം കുട്ടികളിലേക്കെത്തിച്ചു.
വൈകുന്നേരം സമൂഹ ചിത്രരചന നടന്നു.
തുടര്‍ന്ന് പ്ലക്കാര്‍ഡുകള്‍ ഏന്തി, പരിസര ദിന സന്ദേശങ്ങള്‍ വിളംബരം ചെയ്തുകൊണ്ടുള്ള പരിസര ദിന റാലിയും നടന്നു.
പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ സ്വാമിമഠ മുറ്റത്തെ ആല്‍മുത്തശ്ശിയെ ആദരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയായ കടല്‍ സംരക്ഷിക്കാനും തീരം ശുചിയായി സൂക്ഷിക്കാനുമുള്ള പ്രതിജ്ഞ പുതുക്കി പരിസരദിനാഘോഷ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു. പരിസരദിന ക്വിസ് കുട്ടികള്‍ക്ക് അവകാശപ്പെട്ട അധ്യയന സമയം കൂടുതല്‍ അപഹരിക്കുന്നതാനാല്‍ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു.
No comments:
Post a Comment