കേരളത്തെ വായിക്കാന്‍ പഠിപ്പിച്ച വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും പഠിപ്പിച്ച പുതുവായില്‍ നാരായണപ്പണിക്കരുടെ ചരമദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വായനാദിനമായ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കപ്പെടുന്നു. കേവ വായനക്കപ്പുറം പുസ്തകങ്ങളെ സ്നേഹിക്കുവാനും കൂട്ടുകാരാക്കാനുമുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കാലയളവില്‍ തുടക്കമിടുകയും തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു.
ഗവ.ഫിഷറീസ് യു.പി.സ്കൂള്‍ ഉദിനൂര്‍കടപ്പുറത്തെ വായനാദിനപരിപാടികളുടെ ഉദ്ഘാടനം കവിയും വിദ്യാലയത്തിന്റെ പ്രഥമാധ്യാപകനുമായ ശ്രീ ദാമോദരന്‍ കൊടക്കാട് നിര്‍വ്വഹിച്ചു. പാട്വിടുകളും കഥകളും കവിതകളുമായി ആഘോേഷപൂര്‍ണമായിരുന്നു അദ്ദേഹത്തിന്റെ അവതരണം. വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി ശോഭന സ്വാഗതമാശംസിച്ച ചടങ്ങില്‍ സ്റ്റാഫ് സിക്രട്ടറി ശ്രീ.മധുസൂദനന്‍ അധ്യക്ഷനായിരുന്നു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.ചന്ദ്രാംഗദന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു. ഷാജി മാസ്റ്റര്‍ വിദ്യാലയത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വായനാമൂല, ക്ലാസ് ലൈബ്രറി രൂപീകരണം, ആനുകാലിക- പുസ്തക പ്രദര്ശനം, റഫറന്‍സ് പുസ്തക പരിചയം, പുസ്തക മരം, . തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കൂടുതലായി ആസൂത്രണം ചെയ്തിട്ടുള്ളത്.
No comments:
Post a Comment