പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday 21 June 2016

അന്താരാഷ്ട്ര യോഗാ ദിനം


    പൗരാണിക ഭാരതീയ ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗആയുസ്സിന്‍റെ വേദമായ ആയുര്‍വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിനു നല്‍കിയ അമൂല്യമായ സംഭാവനയാണ് യോഗ ശാസ്ത്രം. പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ ആചാര്യനായി കണക്കാക്കപ്പെടുന്നത്. മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ ഉന്നതിയാണ് യോഗയിലൂടെ ഉദ്ദേശിക്കുന്നത്. യോഗ എന്ന വാക്കിന് ചേര്‍ച്ച എന്നാണ് അര്‍ത്ഥം. ശരീരത്തിന്‍റേയും മനസ്സിന്‍റേയും ചേര്‍ച്ചയാണ് യോഗയിലൂടെ സാധ്യമാവേണ്ടത്. യോഗയിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്

       കഴിഞ്ഞ വര്‍ഷം മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര തലത്തില്‍ യോഗ ദിനമായി ആഘോഷിക്കപ്പെടുന്നു. വിദ്യാലയത്തിലെ യോഗദിനാചരണം ശ്രീമതി.എം.ശ്യാമള നിര്‍വ്വഹിച്ചു. വിദ്യാലയത്തിലെ ശ്രീമതി ടീച്ചറുമായി ചേര്‍ന്ന് അവര്‍ യോഗയുടെ പ്രാഥമിക പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. കുട്ടികളെല്ലാവരും ലഘുവായ ചില യോഗാസനങ്ങള്‍ പരിശീലിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ യോഗ പരിശീലനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.






No comments:

Post a Comment