പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Friday, 24 June 2016

ക്ലാസ് ലൈബ്രറി

  വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൊന്നായ ക്ലാസ് ലൈബ്രറി രൂപീകരണം നടന്നു. എല്ലാ ക്ലാസ് മുറികളിലേക്കും ആവശ്യമായ ലൈബ്രറി പുസ്തകങ്ങള്‍ ക്ലാസധ്യാപകര്‍ കുട്ടികള്‍ക്കായ വിതരണം ചെയ്തു. ഓരോ ക്ലാസിലെയും ലൈബ്രറിയുടെ ചുമതല കുട്ടികള്‍ക്കൊരാള്‍ക്ക് നല്‍കുകകയും ചെയ്തു. 

    വിദ്യാലയത്തില്‍ ഇംഗ്ലീഷ് പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടിക്ക് ഇംഗ്ലീഷ് ക്ലബ്ബ് നല്‍കുന്ന പുരസ്കാരത്തിന് 2015-16 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലെ അഥര്‍വ്വ അര്‍ഹയായി. അഥര്‍വ്വക്കുള്ള സമ്മാനം ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ വിതരണം ചെയ്തു.


No comments:

Post a Comment