പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Monday 19 September 2016

ഓണോത്സവം സമാപിച്ചു



     ഉദിനൂര്‍കടപ്പുറം ഗവ.ഫിഷറീസ് യു.പി.സ്കൂളിലെ ഓണാഘോഷത്തിന് കൊടിയിറങ്ങി. വിവിധപരിപാടികളോടെ നാടിന്റെ ആഘോഷമായി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കുമായി വിവിധ മത്സരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വിഭവ സമ്പൂര്‍ണമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഓണാഘോഷ സമാപന പരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ ജബ്ബാര്‍ നിര്‍വ്വഹിച്ചു.

 ഓണോത്സവത്തില്‍ നിന്നും ചില ദൃശ്യങ്ങള്‍










Sunday 4 September 2016

ഓണം

   ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത് ..

      ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.

     അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെപേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെസ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെഅദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

ഓണപ്പാട്ടുകള്‍
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.കള്ളപ്പറയും ചെറു നാഴിയും,കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ

കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......
ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവൻ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീർത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ.......
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....
തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
അരിപ്പൂപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാം കുറുന്തല ഞാനും പറിച്ചു
പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്‌
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്‌
പൂവേപൊലി പൂവേപൊലി!

ഓണത്തപ്പാ - കുടവയറാ!
ഓണത്തപ്പാ - കുടവയറാ!!
എന്നാ പോലും - തിരുവോണം?

നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?

ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി, കിച്ചടിയച്ചാറും!

ഓണത്തപ്പാ - കുടവയറാ
എന്നാ പോലും തിരുവോണം?



അറിവരങ്ങ്

 

    ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയ അറിവരങ്ങ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആദിത്യന് സമ്മാനം വിതരണം ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു

ഒളിമ്പിക്സിന് വിട

     റിയോ ഒളിമ്പിക്സിന് കൊടിയിറങ്ങി. മെഡല്‍പ്പട്ടികയില്‍ സ്ഥാനം നേടി അന്ത്യയുടെ അഭിമാനമായ എല്ലാ കായികതാരങ്ങള്‍ക്കും അഭിവാദ്യമര്‍പ്പിച്ച് വിദ്യാലയത്തിലെ എല്ലാ കുട്ടികളും തയ്യാറാക്കിയ ഒളിമ്പിക് പതിപ്പ് അസംബ്ലിയില്‍ പ്രകാശിപ്പിച്ചപ്പോള്‍..




Tuesday 30 August 2016

കര്‍ഷക ദിനം -ചിങ്ങം 1


    ലോ­­ത്തെ എ­ല്ലാ­സം­സ്‌­കാ­­വും ഉ­­ലെ­ടു­ത്ത­ത്‌ കൃ­ഷി­യിൽ നി­ന്നാ­ണ്‌. പ്ര­കൃ­തി­യിൽ നി­ന്നും മ­നു­ഷ്യൻ നേ­രി­ട്ട്‌ പഠി­ച്ചെ­ടു­ത്ത­താ­ണ്‌ കൃ­ഷി. ­­യാ­ളി സം­സ്‌­കാ­ര സ­മ്പ­ന്ന­നാ­­ത്‌ കൃ­ഷി­യു­ടെ ന­ന്മ­കൊ­ണ്ടാ­ണ്‌. കൃ­ഷി­യു­ടെ സൗ­ന്ദ­ര്യം പേ­രിൽ ത­ന്നെ­യു­ള്ള നാ­ടാ­ണ്‌ കേ­­ളം.

  ന­മ്മു­ടെ കാർ­ഷി­ക പൈ­തൃ­കം അ­നേ­കം കൊ­യ്‌­ത്തു­കാ­­ങ്ങ­ളു­ടെ ഗൃ­ഹാ­തു­­ത്വം പേ­റു­ന്ന­­യാ­ണ്‌. ­മ്മു­ടെ കാർ­ഷി­ക വൃ­ത്തി­യു­ടെ അ­ടി­ത്ത­റ നെൽ­കൃ­ഷി­യാ­യി­രു­ന്നു. നെൽ­­­ലു­­ളു­ടെ നാ­ടാ­ണ്‌ കേ­­ളം. വി­ശാ­­­യു­ടെ പ­ര്യാ­­ങ്ങ­ളാ­യി­രു­ന്നു ഓ­രോ നെൽ­പ്പാ­­ങ്ങ­ളും. ­­ലു­­ളിൽ നീ­ണ്ട്‌ നി­വർ­ന്ന്‌ കി­­ന്ന ഗ്രാ­­ഭം­ഗി­കൾ ഇ­ന്ന്‌ അ­സ്‌­­മി­ച്ച്‌ കൊ­ണ്ടി­രി­ക്കു­ന്നു. ­­തും കോൺ­ക്രീ­റ്റ്‌ വ­­ങ്ങ­ളാ­യി മാ­റി­ക്ക­ഴി­ഞ്ഞു. ­­ലു­കൾ പാർ­പ്പി­­കൂ­ട്ട­ങ്ങ­ളാ­യി മാ­റു­മ്പോൾ ന­മു­ക്ക്‌ ന­ഷ്ട­മാ­കു­ന്ന­ത്‌ നെ­ല്ലും വ­­ലും കൃ­ഷി­യും മാ­ത്ര­­ല്ല മ­­യാ­ളി­യു­ടെ സ­മൃ­ദ്ധ­മാ­യ സം­സ്‌­കാ­രം കൂ­ടി­യാ­ണ്‌. നെൽ­കൃ­ഷി മ­­യാ­ളി­യു­ടെ ജീ­­നാ­ഡി­യാ­യ പ­­­കാ­ലം പ­­­ക്കാ­രു­ടെ ഓർ­മ്മ­­ളിൽ മാ­ത്ര­മാ­ണ്‌.­­വും വി­ഷു­വു­മൊ­ക്കെ ന­മ്മു­ടെ കൊ­യ്‌­ത്തുൽ­­­ങ്ങ­ളു­ടെ ഓർ­മ്മ­കൾ പേ­റു­ന്ന­­യാ­ണ്‌. കൊ­യ്‌­തൊ­ഴി­ഞ്ഞ നെൽ­പ്പാ­­ങ്ങൾ നാ­ട്ടു­­­­ങ്ങ­ളും വേ­­­ളും കൊ­ണ്ട്‌ നി­­ഞ്ഞു. ­തി­ലും പ്ര­ധാ­­മാ­യി­രു­ന്നു ന­മു­ക്ക്‌ കു­ടി­വെ­ള്ള­മെ­ത്തി­ക്കു­ന്ന­തിൽ നെൽ­പ്പാ­­ങ്ങ­ളു­ടെ പ­ങ്ക്‌. പാ­­ങ്ങ­ളിൽ വീ­ഴു­ന്ന മ­­യാ­ണ്‌ ചു­റ്റു­മു­ള്ള പു­­യി­­ങ്ങ­ളി­ലെ കി­­റു­­ളി­ലെ­ത്തു­ന്ന­ത്‌. ഈ നാട്ടുനന്മകള്‍ തിരികെപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മലയാളവര്‍ഷത്തിലെ ആദ്യമാസത്തിലെ ആദ്യ ദിനമായ ചിങ്ങം 1 കര്‍ഷക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാലയത്തില്‍ കര്‍ഷക ദിനം സമുചിതമായി ആഘോഷിച്ചു.