പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday 28 June 2016

കാവാലത്തിന് ആദരാഞ്ജലികള്‍

ജൂണ്‍ 26 ന് അന്തരിച്ച ശ്രീ കാവാലം നാരായണപണിക്കര്‍ക്ക് വിദ്യാലയം അസംബ്ലി ചേര്‍ന്ന് പ്രണാമം അര്‍പ്പിച്ചു. ഹെഡ്മാസ്റ്ററും കവിയുമായ ശ്രീ. ദാമോദരന്‍ കൊടക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.

കാവാലം നാരായണപ്പണിക്കറെക്കുറിച്ച് ചില വിവരങ്ങള്‍


    ഭാരതീയ രംഗവേദിയിലെ ശ്രദ്ധേയമായ ഒരു വ്യക്തിത്വത്തിനുടമയാണ് ശ്രീ കാവാലം നാരായണപണിക്കര്‍. നാടകകൃത്ത്, സംവിധായകന്‍, കവി എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ മേഖലകള്‍. ഗോദവര്‍മ്മയുടേയു ചാലയില്‍ കുഞ്ഞുലക്ഷ്മിയുടേയും മകനായി 1928-ല്‍ ആലപ്പുഴ ജില്ലയിലെ കാവാലം എന്ന ഗ്രാമത്തിലാണ് ശീ കാവാലം നാരായണപണിക്കരുടെ ജനനം. മലയാള രംഗവേദിക്ക് തനതുഭാക്ഷ്യം പകര്‍ന്ന അദ്ദേഹം തനതു നാടകവേദിയുടെ പരീക്ഷണങ്ങളിലൂടെ തന്റെ സാന്നിധ്യം ഉറപ്പിച്ചു. 'ഭാസഭാരതി', 'സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട് റിസര്‍ച്ച് ആന്‍റ് ട്രെയിനിംഗി'ന്റെ നാടകവിഭാഗമായ 'സോപാന'ത്തിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ് ശ്രീ കാവാലം നാരായണപണിക്കര്‍. നാടകരംഗത്തിനു പുറമെ സിനിമയുടെ പിന്നണിയിലും അദ്ദേഹം സജീവമായിരുന്നു. നിരവധി അവാര്‍ഡുകള്‍ക്കൊപ്പം ഭാരതത്തിന്റെ ദേശീയ ബഹുമതിയായ പത്മഭൂഷണും ആ പ്രതിഭയെ തേടിയെത്തി. കലാകേരളത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ജൂണ്‍ 26 ന് അന്തരിച്ച ശ്രീ കാവാലം നാരായണപണിക്കര്‍ക്ക് വിദ്യാലയത്തിന്റെ ആദരാഞ്ജലികള്‍

No comments:

Post a Comment