പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Thursday, 16 June 2016

പി.ടി.എ ജനറല്‍ബോഡി


          2016-17 അധ്യയനവര്‍ഷത്തെ പി.ടി.എ/ എസ്.എം.സി ഭാരവാഹികളെ തിരഞ്ഞെടുക്കുക അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്നു തരാനുള്ള പ്രവര്‍ത്തനപദ്ധതി തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവ.ഫിഷറീസ് യു.പി.സ്കൂളില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ സ്വാഗത ഭാഷണത്തിലൂടെ വിശദീകരിച്ചു. പി.ടി.എ/ എസ്.എം.സി പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ റസാഖ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സരോജിനി, വാര്‍ഡ് അംഗങ്ങളായ ശ്രീമതി ശാരദ, ശ്രീമതി പുഷ്പ എന്നിവര്‍ സംസാരിച്ചു. ശ്രീ.ചന്ദ്രാംഗദന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള വിശദമായ ചര്‍ച്ചക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം വരവ് ചെലവ് കണക്കുകളും റിപ്പോര്‍ട്ടും സഭ അംഗീകരിച്ചു. വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും  സംതൃപ്തി പ്രകടിപ്പിച്ചു. ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്തു. വിദ്യാലയത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ശ്രീ.ഷാജി മാസ്റ്റര്‍ അവതരിപ്പിച്ചു. 2016-17 വര്‍ഷത്തെ പുതിയ പി.ടി.എ/ എസ്.എം.സി, മദര്‍ പി.ടി.എ കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു. 

 പി.ടി.എ/ എസ്.എം.സി,പ്രസിഡണ്ട്   ശ്രീ.അബ്ദുള്‍ റസാഖ്
വൈസ് പ്രസിഡണ്ട്                           ശ്രീ. പി.വി.സുവര്‍ണന്‍
                                                          ശ്രീ.ഇ.കെ.മോഹനന്‍
മദര്‍ പി.ടി.എ പ്രസിഡണ്ട്                    ശ്രീമതി. കെ.പുഷ്പ
വൈസ് പ്രസിഡണ്ട്                           ശ്രീമതി. വി.പി.ബീന
                                                          ശ്രീമതി. കെ.കെ.അനീസ
മധുസൂദനന്‍ മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ ജനറല്‍ബോഡി യോഗം സമാപിച്ചു.

No comments:

Post a Comment