ആറാം തരം സാമൂഹ്യശാസ്ത്രത്തിലെ മധ്യകാല ഇന്ത്യ എന്ന യൂണിറ്റില് സല്തനത് - മുഗള്ഭരണത്തിന് വ്യാപനം എന്ന വിഷയത്തില് സെമിനാര് നടന്നു. സെമിനാറിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര് ശ്രീ.ദാമോദരന് നിര്വ്വഹിച്ചു. സാമൂഹ്യസാസ്ത്രം അധ്യാപകനായ ശ്രീ.ചന്ദ്രാംഗദന് മോഡറേറ്ററായിരുന്നു. വിവിധ ഗ്രൂപ്പ് പ്രതിനിധികളായ ആര്യ, ജിതിന, വിസ്മയ, ധനുഷ്, ശ്രീനന്ദ്, ഷിഫാന എന്നിവര് വിഷയാവതരണം നടത്തി. മോഡറേറ്റര് ക്രോഡീകരണം നടത്തി. അനസ് നന്ദി അറിയിച്ചതോടെ ആദ്യ സെമിനാറിന് സമാപനമായി. കുട്ടികള്ക്ക് ഏറെ പുതുമയാര്ന്നതായിരുന്നു സെമിനാര് അവതരണം.
പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Thursday, 30 June 2016
മികച്ചവര്ക്ക് ആദരം
2015-16 അക്കാദമിക വര്ഷത്തില് രാഷ്ട്രഭാഷയില് വായന, എഴുത്ത്, പ്രകടനം എന്നിവയില് പ്രാവീണ്യം നേടിയ വിദ്യാര്ത്ഥികളെ അസംബ്ലിയില് അനുമോദിച്ചു. ഒന്നാം സ്ഥാനം നേടിയ ആര്യ.എന്.ആര്, രണ്ടാം സ്ഥാനം നേടിയ സൂര്യ.പി., ആര്യ.പി എന്നിവര്ക്കുള്ള ഉപഹാരങ്ങള് ഹെഡ്മാസ്റ്റര് നല്കി. വിജയികളുടെ പ്രവര്ത്തനങ്ങളെ ഹിന്ദി അധ്യാപകനായ ശ്രീ.ഷാജി മാസ്റ്റര് വിലയിരുത്തി സംസാരിച്ചു.
ആര്യ.എന്.ആര് |
ആര്യ.പി
സൂര്യ.പി
Tuesday, 28 June 2016
കാവാലത്തിന് ആദരാഞ്ജലികള്‍
ജൂണ്‍ 26 ന് അന്തരിച്ച ശ്രീ കാവാലം നാരായണപണിക്കര്‍ക്ക് വിദ്യാലയം അസംബ്ലി ചേര്‍ന്ന് പ്രണാമം അര്‍പ്പിച്ചു. ഹെഡ്മാസ്റ്ററും കവിയുമായ ശ്രീ. ദാമോദരന്‍ കൊടക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.
കാവാലം നാരായണപ്പണിക്കറെക്കുറിച്ച് ചില വിവരങ്ങള്‍
ഭാരതീയ
രംഗവേദിയിലെ ശ്രദ്ധേയമായ
ഒരു വ്യക്തിത്വത്തിനുടമയാണ്
ശ്രീ കാവാലം നാരായണപണിക്കര്‍.
നാടകകൃത്ത്,
സംവിധായകന്‍,
കവി
എന്നിങ്ങനെ പോകുന്നു
അദ്ദേഹത്തിന്റെ മേഖലകള്‍.
ഗോദവര്‍മ്മയുടേയു
ചാലയില്‍ കുഞ്ഞുലക്ഷ്മിയുടേയും
മകനായി 1928-ല്‍
ആലപ്പുഴ ജില്ലയിലെ കാവാലം
എന്ന ഗ്രാമത്തിലാണ് ശീ കാവാലം
നാരായണപണിക്കരുടെ ജനനം.
മലയാള
രംഗവേദിക്ക് തനതുഭാക്ഷ്യം
പകര്‍ന്ന അദ്ദേഹം തനതു
നാടകവേദിയുടെ പരീക്ഷണങ്ങളിലൂടെ
തന്റെ സാന്നിധ്യം ഉറപ്പിച്ചു.
'ഭാസഭാരതി',
'സെന്‍റര്‍
ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട്
റിസര്‍ച്ച് ആന്‍റ് ട്രെയിനിംഗി'ന്റെ
നാടകവിഭാഗമായ 'സോപാന'ത്തിന്റെ
സ്ഥാപക ഡയറക്ടര്‍ കൂടിയാണ്
ശ്രീ കാവാലം നാരായണപണിക്കര്‍.
നാടകരംഗത്തിനു
പുറമെ സിനിമയുടെ പിന്നണിയിലും
അദ്ദേഹം സജീവമായിരുന്നു.
നിരവധി
അവാര്‍ഡുകള്‍ക്കൊപ്പം
ഭാരതത്തിന്റെ ദേശീയ ബഹുമതിയായ
പത്മഭൂഷണും ആ പ്രതിഭയെ
തേടിയെത്തി.
കലാകേരളത്തിന്
നികത്താനാവാത്ത നഷ്ടമാണ്
അദ്ദേഹത്തിന്റെ വിയോഗം.
ജൂണ്‍
26
ന്
അന്തരിച്ച ശ്രീ കാവാലം
നാരായണപണിക്കര്‍ക്ക്
വിദ്യാലയത്തിന്റെ ആദരാഞ്ജലികള്‍
Friday, 24 June 2016
വായനാ ക്വിസ്
വായനാവാരാചരണത്തിന്റെ ഭാഗമായി നടത്തിയ വായനാക്വിസ് കുട്ടികള്‍ക്ക് പുതുയ അനുഭവമായി. ഷാജി മാഷും സജിത്ത് മാഷും ചേര്‍ന്ന് നയിച്ച ക്വിസില്‍ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തി. യു.പി.വിഭാഗത്തില്‍ 20 ല്‍ 17 പോയിന്റുകള്‍ നേടി ടൈബ്രേക്കറില്‍ ആറാം തരത്തിലെ അഥര്‍വ്വ ഒന്നാം സ്ഥാനവും ഏഴാം തരത്തിലെ ധനുഷ്.എം രണ്ടാം സ്ഥാനവും നേടി.
എല്‍.പി.വിഭാഗത്തില്‍ 20 ല്‍ 13 പോയിന്റുകള്‍ നേടി ദേവനന്ദയും 12 പോയിന്റുകളുമായി അക്ഷയയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി അഭിമാനതാരങ്ങളായി.
വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങള്‍
ക്ലാസ് ലൈബ്രറി
വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൊന്നായ ക്ലാസ് ലൈബ്രറി രൂപീകരണം നടന്നു. എല്ലാ ക്ലാസ് മുറികളിലേക്കും ആവശ്യമായ ലൈബ്രറി പുസ്തകങ്ങള്‍ ക്ലാസധ്യാപകര്‍ കുട്ടികള്‍ക്കായ വിതരണം ചെയ്തു. ഓരോ ക്ലാസിലെയും ലൈബ്രറിയുടെ ചുമതല കുട്ടികള്‍ക്കൊരാള്‍ക്ക് നല്‍കുകകയും ചെയ്തു.
വിദ്യാലയത്തില്‍ ഇംഗ്ലീഷ് പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടിക്ക് ഇംഗ്ലീഷ് ക്ലബ്ബ് നല്‍കുന്ന പുരസ്കാരത്തിന് 2015-16 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലെ അഥര്‍വ്വ അര്‍ഹയായി. അഥര്‍വ്വക്കുള്ള സമ്മാനം ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ വിതരണം ചെയ്തു.
വായനാവൃക്ഷം
വായനാവാരാചരണത്തോടനുബന്ധിച്ച നടത്തിയ വ്യത്യസ്തമായ പ്രവര്‍ത്തനമായിരുന്നു വായനാവൃക്ഷം. മലയാളത്തിലെ പ്രസിദ്ധരായ സാഹിത്യനായകരെ അവരുടെ കൃതികളോടെ പരിചയപ്പെടുത്താനുതകുന്ന കാര്‍ഡുകള്‍ കോര്‍ത്തിണക്കി സജ്ജീകരിച്ച വൃക്ഷമായിരുന്നു മുഖ്യ ആകര്‍ഷണം.
വായനാവൃക്ഷത്തിന്റെ ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് പബ്ലിക് ഹെല്‍ത്ത് നേഴ്സ് ശ്രീമതി ശ്രീജ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ സ്വാഗതമാശംസിച്ചു. ശ്രീമതി ടീച്ചര്‍ നന്ദി അറിയിച്ചു.
Tuesday, 21 June 2016
അന്താരാഷ്ട്ര യോഗാ ദിനം
പൗരാണിക
ഭാരതീയ ആരോഗ്യപരിപാലന
സമ്പ്രദായങ്ങളിൽ ഒന്നാണ്
യോഗ. ആയുസ്സിന്റെ
വേദമായ ആയുര്‍വേദം കഴിഞ്ഞാല്‍
ഭാരതം ലോകത്തിനു നല്‍കിയ
അമൂല്യമായ സംഭാവനയാണ് യോഗ
ശാസ്ത്രം.
പതഞ്ജലി
മഹര്‍ഷിയാണ് യോഗയുടെ ആചാര്യനായി
കണക്കാക്കപ്പെടുന്നത്.
മനുഷ്യന്‍റെ
ശാരീരികവും മാനസികവുമായ
ഉന്നതിയാണ് യോഗയിലൂടെ
ഉദ്ദേശിക്കുന്നത്.
യോഗ
എന്ന വാക്കിന് ചേര്‍ച്ച
എന്നാണ് അര്‍ത്ഥം.
ശരീരത്തിന്‍റേയും
മനസ്സിന്‍റേയും ചേര്‍ച്ചയാണ്
യോഗയിലൂടെ സാധ്യമാവേണ്ടത്.
യോഗയിൽ
യമം,
നിയമം,
ആസനം,
പ്രാണായാമം,
പ്രത്യാഹാരം,
ധാരണ,
ധ്യാനം,
സമാധി
എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്.
യമം,
നിയമം,
ആസനം,
പ്രാണായാമം
എന്നിവ സാധാരണ ജീവിതം
നയിക്കുന്നവർക്ക് വേണ്ടിയുള്ളതും,
പ്രത്യാഹാരം,
ധാരണ,
ധ്യാനം,
സമാധി
എന്നിവ സന്യാസിമാർക്കും,
ആത്മീയതയിൽ
കഴിയുന്നവർക്കും വേണ്ടിയുമാണ്
വിധിച്ചിട്ടുള്ളത്.
കഴിഞ്ഞ
വര്‍ഷം മുതല്‍ ജൂണ്‍ 21
അന്താരാഷ്ട്ര
തലത്തില്‍ യോഗ ദിനമായി
ആഘോഷിക്കപ്പെടുന്നു.
വിദ്യാലയത്തിലെ
യോഗദിനാചരണം ശ്രീമതി.എം.ശ്യാമള
നിര്‍വ്വഹിച്ചു.
വിദ്യാലയത്തിലെ
ശ്രീമതി ടീച്ചറുമായി ചേര്‍ന്ന്
അവര്‍ യോഗയുടെ പ്രാഥമിക
പാഠങ്ങള്‍ കുട്ടികള്‍ക്ക്
പകര്‍ന്നു നല്‍കി.
കുട്ടികളെല്ലാവരും
ലഘുവായ ചില യോഗാസനങ്ങള്‍
പരിശീലിച്ചു.
രണ്ടാഴ്ചയിലൊരിക്കല്‍
യോഗ പരിശീലനം നടത്താന്‍
തീരുമാനിച്ചിട്ടുണ്ട്.
.
Monday, 20 June 2016
വായനാവാരം
കേരളത്തെ വായിക്കാന്‍ പഠിപ്പിച്ച വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും പഠിപ്പിച്ച പുതുവായില്‍ നാരായണപ്പണിക്കരുടെ ചരമദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വായനാദിനമായ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കപ്പെടുന്നു. കേവ വായനക്കപ്പുറം പുസ്തകങ്ങളെ സ്നേഹിക്കുവാനും കൂട്ടുകാരാക്കാനുമുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കാലയളവില്‍ തുടക്കമിടുകയും തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു.
ഗവ.ഫിഷറീസ് യു.പി.സ്കൂള്‍ ഉദിനൂര്‍കടപ്പുറത്തെ വായനാദിനപരിപാടികളുടെ ഉദ്ഘാടനം കവിയും വിദ്യാലയത്തിന്റെ പ്രഥമാധ്യാപകനുമായ ശ്രീ ദാമോദരന്‍ കൊടക്കാട് നിര്‍വ്വഹിച്ചു. പാട്വിടുകളും കഥകളും കവിതകളുമായി ആഘോേഷപൂര്‍ണമായിരുന്നു അദ്ദേഹത്തിന്റെ അവതരണം. വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി ശോഭന സ്വാഗതമാശംസിച്ച ചടങ്ങില്‍ സ്റ്റാഫ് സിക്രട്ടറി ശ്രീ.മധുസൂദനന്‍ അധ്യക്ഷനായിരുന്നു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.ചന്ദ്രാംഗദന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു. ഷാജി മാസ്റ്റര്‍ വിദ്യാലയത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വായനാമൂല, ക്ലാസ് ലൈബ്രറി രൂപീകരണം, ആനുകാലിക- പുസ്തക പ്രദര്ശനം, റഫറന്‍സ് പുസ്തക പരിചയം, പുസ്തക മരം, . തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കൂടുതലായി ആസൂത്രണം ചെയ്തിട്ടുള്ളത്.
Thursday, 16 June 2016
പി.ടി.എ ജനറല്‍ബോഡി
2016-17 അധ്യയനവര്‍ഷത്തെ പി.ടി.എ/ എസ്.എം.സി ഭാരവാഹികളെ തിരഞ്ഞെടുക്കുക അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്നു തരാനുള്ള പ്രവര്‍ത്തനപദ്ധതി തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവ.ഫിഷറീസ് യു.പി.സ്കൂളില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ സ്വാഗത ഭാഷണത്തിലൂടെ വിശദീകരിച്ചു. പി.ടി.എ/ എസ്.എം.സി പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ റസാഖ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സരോജിനി, വാര്‍ഡ് അംഗങ്ങളായ ശ്രീമതി ശാരദ, ശ്രീമതി പുഷ്പ എന്നിവര്‍ സംസാരിച്ചു. ശ്രീ.ചന്ദ്രാംഗദന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള വിശദമായ ചര്‍ച്ചക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം വരവ് ചെലവ് കണക്കുകളും റിപ്പോര്‍ട്ടും സഭ അംഗീകരിച്ചു. വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സംതൃപ്തി പ്രകടിപ്പിച്ചു. ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്തു. വിദ്യാലയത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ശ്രീ.ഷാജി മാസ്റ്റര്‍ അവതരിപ്പിച്ചു. 2016-17 വര്‍ഷത്തെ പുതിയ പി.ടി.എ/ എസ്.എം.സി, മദര്‍ പി.ടി.എ കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് ശ്രീ. പി.വി.സുവര്‍ണന്‍
ശ്രീ.ഇ.കെ.മോഹനന്‍
മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. കെ.പുഷ്പ
വൈസ് പ്രസിഡണ്ട് ശ്രീമതി. വി.പി.ബീന
ശ്രീമതി. കെ.കെ.അനീസ
മധുസൂദനന്‍ മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ ജനറല്‍ബോഡി യോഗം സമാപിച്ചു.
Monday, 6 June 2016
പരിസരദിനാഘോഷം Environment Day
പരിസരദിനാഘോഷം വിവിധ പരിപാടികളോടെ വിദ്യാലയത്തില്‍ ആഘോഷിച്ചു. കുട്ടികള്‍ക്ക് പരിസ്ഥിതി എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ അവരുടെ പങ്കെന്തെന്നും തിരിച്ചറിയുന്ന തരത്തിലായാരുന്നു ദിനാഘോഷങ്ങള്‍. എല്ലാ കുട്ടികളും സ്വന്തമായി തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുകൊണ്ടാണ് വിദ്യാലയത്തിലെത്തിയത്. അസംബ്ലിയില്‍ വിദ്യാലയത്തില്‍ പുതുതായി നിയമിതനായ ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ മാസ്റ്റര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.ചന്ദ്രാംഗദന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും അദ്ദേഹം കുട്ടികളിലേക്കെത്തിച്ചു.
വൈകുന്നേരം സമൂഹ ചിത്രരചന നടന്നു.
തുടര്‍ന്ന് പ്ലക്കാര്‍ഡുകള്‍ ഏന്തി, പരിസര ദിന സന്ദേശങ്ങള്‍ വിളംബരം ചെയ്തുകൊണ്ടുള്ള പരിസര ദിന റാലിയും നടന്നു.
പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ സ്വാമിമഠ മുറ്റത്തെ ആല്‍മുത്തശ്ശിയെ ആദരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയായ കടല്‍ സംരക്ഷിക്കാനും തീരം ശുചിയായി സൂക്ഷിക്കാനുമുള്ള പ്രതിജ്ഞ പുതുക്കി പരിസരദിനാഘോഷ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു. പരിസരദിന ക്വിസ് കുട്ടികള്‍ക്ക് അവകാശപ്പെട്ട അധ്യയന സമയം കൂടുതല്‍ അപഹരിക്കുന്നതാനാല്‍ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു.
Friday, 3 June 2016
ലോക പരിസര ദിനം 2016
പ്രകൃതിയെ മറന്നുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ഭൂമി വാസയോഗ്യമല്ലാതായിത്തീരും എന്ന തിരിച്ചറിവ് മാനവരാശിക്കുണ്ടായതിന്റെ ഫലമായാണ് 1972 ല്‍ ലോകരാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സ്വീഡനില്‍ മാനവ ഏകതാ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ലോകരാജ്യങ്ങള്‍ ഒന്നാകെ മാനവരാശിയുടെ നിലനില്പിനായി കൈകോര്‍ത്ത് നടത്തിയ പ്രഖ്യാപനം ജൂണ്‍ 5 ന് പുറത്തു വന്നു. ഈ ദിനത്തിന്റെ ഓര്‍മ്മ പുതുക്കലുമായാണ് ഓരോ പരിസര ദിനവും കടന്നു വരുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ പരിസര സംഘടന (UNEP- United nations Environmental Programme) യുടെ നേതൃത്വത്തിലാണ് പരിസര ദിനാഘോഷങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷത്തെ പരിസരദിന സന്ദേശം ജീവനുവേണ്ടി വന്യമാവുക (Go wild for life) എന്നതാണ്. ഓരോ വന്യജീവിയുടെയും നാശം ഓരോ ആവാസവ്യവസ്ഥയുടെ നാശം കൂടിയാണെന്ന് നാമിന്ന് തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ വന്യജീവികളെ സംരക്ഷിക്കേണ്ടത് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. വന്യജീവി വ്യാപാരത്തിലെ സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ആണ് യു.എന്‍.ഇ.പി ഈ വര്‍ഷത്തെ ലോക പരിസരദിനത്തിലൂടെ ലക്ഷ്യമിടുന്നത്. 2016 ലെ പരിസരദിനത്തിന്റെ ആതിഥേയ രാഷ്ട്രം അംഗോളയാണ്. ഏറ്റവും കൂടുതല്‍ വന്യജീവികളെ വേട്ടയാടിയും പിടികൂടിയും വില്പനക്കെത്തിക്കുന്ന സംഘങ്ങള്‍ സജീവമായ ഈ രാജ്യത്തെ മാഫിയകളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഇല്ലാത്ത അത്ഭുത ശക്തികളുടെ പേരിലാണ് നമ്മുടെ നാട്ടിലെ വെള്ളിമൂങ്ങയും നക്ഷത്ര ആമകളും മറ്റും നാടുകടക്കുന്നത്. ഇതിനെതിരെയെല്ലാം പ്രവര്‍ത്തിക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണെന്ന് ഈ പരിസര ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആഘോഷപൂര്‍വ്വം വൃക്ഷത്തൈകള്‍ നട്ട് ഉപേക്ഷിക്കുന്ന ദിനമല്ല പരിസരദിനം എന്നത് നാം മറന്നുകൂട. മാനവരാശിയുടെ മാത്രമല്ല ഈ ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി നാം നമ്മുടെ പ്രതിജ്ഞപുതുക്കുന്ന ദിവസമായിരിക്കണം അത്.
വിദ്യാലയത്തില്‍ പരിസര ദിനത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ബോധവല്‍ക്കരണത്തിനായി ബാഡ്ജ് നിര്‍മ്മാണവും ധാരണവും കൂട്ടച്ചിത്രരചന, റാലി, മരമുത്തശ്ശിയെ ആദരിക്കല്‍, വൃക്ഷത്തൈ വിതരണവും നടലും, ഓരോ വീട്ടിലും നാടന്‍ മാവ്, ക്വിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.
വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.
മഴക്കാല രോഗങ്ങള്‍ - പഠനക്ലാസ്
മഴക്കാലം രോഗങ്ങളുടെ കാലം കൂടിയായി മാറാതിരിക്കാന്‍ നാം ഇന്ന് കരുതിയിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കാനായാണ് വലിയപറമ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.ബിജു വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചത്. ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ അദ്ദേഹത്തിന് സ്വാഗതമോതി. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ പ്രാധാന്യവും ഡ്രൈഡേ ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. ആഹാരവസ്തുക്കളും പഴവര്‍ഗങ്ങളും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. എല്ലാ കുട്ടികള്‍ക്കും ലഘുലേഖകള്‍ വിതരണം ചെയ്തു. ശ്രീ.സജിത്ത് കുമാര്‍ ചടങ്ങിന് നന്ദി അറിയിച്ചു.
Wednesday, 1 June 2016
പ്രവേശനോത്സവം
2016-17 അധ്യയന വര്‍ഷത്തെ ഹൃദ്യമായി വരവേറ്റുകൊണ്ട് വിദ്യാലയത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. നവാഗതരെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യാനായി വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. സ്കൂള്‍ തല പ്രവേശനപരിപാടികള്‍ക്കൊപ്പം വലിയപറമ്പ ഗ്രാമപഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവവും വിദ്യാലയത്തിലാണ് ഒരുക്കിയിരുന്നത്.
സ്വാമിമഠം പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ഒന്നാം ക്ലാസിലേക്കുള്ള കുരുന്നുകളും വിവിധ ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം നേടിയ കൂട്ടുകാരും അണി നിരന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ജബ്ബാര്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. രവീന്ദ്രന്‍, എസ്.എം.സി പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ റസാഖ്,ബി.ആര്‍.സി പ്രതിനിധി ശ്രീമതി രോഷ്നി, അധ്യാപകര്‍ .ടി.എ, എം.പി.ടി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ കുട്ടികള്‍ക്കൊപ്പം അണിനിരന്നു. വര്‍ണ ബലൂണുകളും പീപ്പികളും സമ്മാനമായി ലഭിച്ച കൂട്ടുകാര്‍ക്കൊപ്പം വിദ്യാഭ്യാസം നമ്മുടെ അവകാശമാമെന്ന് പ്രഖ്യാപിക്കുന്ന വിവിധ പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.
വിദ്യാലയത്തിലേക്ക് പ്രവേശിച്ച പുതിയ കൂട്ടുകാരെ അക്ഷരദീപം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് അവരെ വേദിയിലേക്ക് ആനയിച്ചു. സി.ആര്‍.സി ക്ലബ്ബ് പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും മധുരം നല്‍കി മനസ്സ് കുളിര്‍പ്പിച്ചു. ഈ സമയം പ്രവേശനോത്സവ ഗാനം വേദിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഹ്രസ്വമായ ഉദ്ഘാടനച്ചടങ്ങ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ ജബ്ബാര്‍ , എസ്.എം.സി പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വിവിധ സ്ഥാപനങ്ങളും വ്യക്തികളും നല്‍കിയ പഠനോപകരണങ്ങളുടെ വിതരണം എല്ലാ കുട്ടികള്‍ക്കും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സരോജിനി നടത്തി. എല്‍.പി.കുട്ടികള്‍ക്കെല്ലാവര്‍ക്കും പ്രത്യേകം പഠനോപകരണ കിറ്റും വിതരണം ചെയപ്പെട്ടു.
പാഠപുസ്തക വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ. ചന്ദ്രാംഗദന്‍ മാസ്റ്റര്‍, ബി.ആര്‍.സി പ്രതിനിധി ശ്രീമതി രോഷ്നി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി ശ്രീ.മധുസൂദനന്‍ നന്ദിയും അറിയിച്ചു.
ആയിരം മണിക്കൂറുകള്‍ കുട്ടികളോടൊപ്പം ഫലപ്രദമായി ഉണ്ടാവുമെന്ന് ഹെഡ്മാസ്റ്റര്‍ പ്രഖ്യാപിച്ചു. ഗുണമേന്മാ വിദ്യാലയം സാധ്യമാക്കാന്‍ അദ്ദേഹം എല്ലാവരുടെയും പിന്തുണ അഭ്യാര്‍ത്ഥിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്ര നിഥിന്റെ സന്ദേശം പ്രദര്‍ശിപ്പിച്ചു.
കുട്ടികള്‍ക്കായി കുട്ടിപ്പാട്ടുകള്‍ നല്‍കി. തുടര്‍ന്ന് കുട്ടികളുമായി സംവദിച്ചു. എല്ലാവര്‍ക്കും പായസം വിതരണം ചെയ്തു. സാര്‍ത്ഥകമായ ഒരു വിദ്യാലയ വര്‍ഷത്തെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് കൂടുതല്‍ ഉയരങ്ങളിലേക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാമെന്നുള്ള പ്രതിജ്ഞയോടെ പ്രവേശനോത്സവചടങ്ങുകള്‍ക്ക് വിരാമമായി.
ഈ വര്‍ഷം വിദ്യാലയത്തിലെ വിവിധ ക്ലാസുകളിലേക്ക് എത്തിച്ചേര്‍ന്ന 23 കുട്ടികളെയും രക്ഷിതാക്കളേയും ഞങ്ങല്‍ പ്രത്യേകം അഭിനന്ദിക്കുന്നു. കുട്ടികള്‍ക്ക് മികച്ച പഠനപ്രവര്‍ത്തനങ്ങള്‍ ഞങ്ങല്‍ ഉറപ്പു തരുന്നു.
ഈ വര്‍ഷം വിദ്യാലയത്തിലെ വിവിധ ക്ലാസുകളിലേക്ക് എത്തിച്ചേര്‍ന്ന 23 കുട്ടികളെയും രക്ഷിതാക്കളേയും ഞങ്ങല്‍ പ്രത്യേകം അഭിനന്ദിക്കുന്നു. കുട്ടികള്‍ക്ക് മികച്ച പഠനപ്രവര്‍ത്തനങ്ങള്‍ ഞങ്ങല്‍ ഉറപ്പു തരുന്നു.
Subscribe to:
Posts (Atom)