വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2015 ആഗസ്ത് 9 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വിദ്യാലയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. വിവിധ മെഡിക്കല്‍ ഡിപ്പാര്‍ട്മെന്റുകളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും. സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും.
ക്യാമ്പില്‍ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടര്‍ ശ്രീ. രാഘവന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.
ക്യാമ്പിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു
No comments:
Post a Comment