മനുഷ്യന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു ഒരു അന്യഗോളത്തില്‍ കാല്‍കുത്താനായത്. മനുഷ്യമനസ്സിനെ എക്കാലവും പ്രചോദിപ്പിച്ചിരുന്ന അമ്പിളി മാമന്‍ അതോടെ ജീവസ്സില്ലാത്ത പാറക്കൂമ്പാരം മാത്രമായി. അമ്പിളിമാമനില്‍ ഒതുങ്ങി നിന്നില്ല മനുഷ്യന്റെ അന്വേഷണതൃഷ്ണ. അത് സൗരയൂഥത്തിനുമെത്രയോ അപ്പുറത്തേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു. അറിവിന്റെ വിശാലചക്രവാളം വികസിതമായിക്കൊണ്ടിരിക്കുന്നു..
എങ്കിലും ചന്ദ്രനില്‍ കാല്‍കുത്താനായ ആ വിസ്മയ നിമിഷം എന്നും പ്രചോദനമായിരിക്കും. മനുഷ്യന്റെ കൊച്ചു കാല്‍വെപ്പ് മാനവരാശിയുടെ കുതിച്ചുചാട്ടമായി മാറിയ 1969 ജൂലൈ 21 ന്റെ ഓര്‍മ്മ പുതുക്കി വിദ്യാലയത്തിലും ചാന്ദ്രദിനം സമുചിമതമായി ആഘോഷിച്ചു.
എല്ലാ ക്ലാസ്സുകളിലും ചാന്ദ്രദിനപതിപ്പുകള്‍ പൂത്തിറങ്ങി. ചാന്ദ്രദിന ബാഡ്ജ്ധാരികള്‍ വിദ്യാലയത്തില്‍ നിറഞ്ഞു. ഒപ്പം പ്രപഞ്ചത്തിന്റെ വിസ്മയ വികാസം വിടര്‍ത്തിയ പ്രസന്റേഷനുകളും ചാന്ദ്ര വീഡിയോകളും . . തുടര്‍ന്ന് മള്‍ട്ടി മീഡിയ ക്വിസ്സും. . എല്ലാവരും മികച്ച സ്കോറുകള്‍ കരസ്ഥമാക്കി അഭിമാനത്തോടെ ബോര്‍ഡില്‍ ഇടം നേടി.
വിജയികള്‍
യു.പി.വിഭാഗം
1. നന്ദന
2. ശ്രീരാഗ്
3. സിദ്ധാര്‍ത്ഥ് ഇ.കെ
എല്‍.പി.വിഭാഗം
1. ആദിത്ത്
2. ശിവാനി
No comments:
Post a Comment