പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Sunday 6 September 2015

അധ്യാപക ദിനം



      https://upload.wikimedia.org/wikipedia/commons/thumb/f/f9/Dr.Sarvepalli_Radhakrishnan.jpg/220px-Dr.Sarvepalli_Radhakrishnan.jpg
         ഇന്ത്യയുടെ രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെങ്ങും സെപ്തംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മഹാനായ അധ്യാപകനും തത്വചിന്തകനുമായിരുന്നു അദ്ദേഹം.
അധ്യാപക ദിനം അധികാരികളേയും സമൂഹത്തേയും അധ്യാപകരേയുമെല്ലാം ഓർമപ്പെടുത്തുന്നത് കൂടുതൽ സുതാര്യവും ഊഷ്മളവുമായ അധ്യാപക വിദ്യാർഥി ബന്ധങ്ങളിലൂടെ സമൂഹത്തിന്റെ സമഗ്രമായ വളർച്ചാവികാസത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഒപ്പം അവകാശങ്ങളും സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് ക്രിയാത്മകവും കാര്യക്ഷവുമായ രീതിയിൽ സമൂഹത്തിന് പ്രവർത്തിക്കാനാവുക എന്നുകൂടിയാണ്.

    ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ. 
 
     ചെന്നൈക്ക്  64 കിലോമീറ്റർ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് 1888 സെപ്റ്റംബർ 5ന് രാധാകൃഷ്ണൻ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു മാതാപിതാക്കൾ.
    1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1918 മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. 1921-ൽ കൽക്കട്ട യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്ത്വശാസ്ത്ര വിഭാഗത്തിൽ നിയമനം ലഭിച്ചതോടെ ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിതമായി. 1926 ജൂണിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സർവ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തിൽ കൽക്കട്ട യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വർഷം സെപ്റ്റംബറിൽ ഹവാർഡ് സർവ്വകലാശാലയിൽ നടന്ന ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു. 1929-ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി.
    1952 ൽ സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയവും അന്തർദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇതാദ്യമായായിരുന്നു. 1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു. 13 മെയ് 1962 ൽ രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു. 1975ഏപ്രിൽ 17 ന് ആ ധന്യജീവിതം സമാപിച്ചു.


No comments:

Post a Comment