പ്രകൃതിയുടെ
ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന
കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും,
അവ
നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി
ജീവിതകാലത്തുടനീളം ബോധവൽക്കരണം
നടത്തുകയും ചെയ്ത കല്ലേൻ
പൊക്കുടൻ ഓര്‍മ്മയായി.
കണ്ണൂർ
ജില്ലയിലെ ഏഴോം പഞ്ചായത്തിലെ
എടക്കീൽതറയിൽ അരിങ്ങളെയൻ
ഗോവിന്ദൻ പറോട്ടിയുടേയും
കല്ലേൻ വെള്ളച്ചിയുടേയും
മകനായി 1937
ൽ
അദ്ദേഹം ജനിച്ചു..
രണ്ടാം
ക്ലാസ് വരെ മാത്രം ഔപചാരിക
വിദ്യാഭ്യാസമുണ്ടായിരുന്ന
ശ്രീ പൊക്കുടനാണ് കേരളത്തില്‍
കണ്ടല്‍ എന്നൊരു ചെടിയുണ്ടെന്നും
അത് സംരക്ഷിക്കേണ്ടതാണെന്നും
മലയാളികളേയും ലോകത്തെയും
അറിയിച്ചത്.
ഏഴോം
പഞ്ചായത്തിൽ മാത്രം 500
ഏക്കറിലേറെ
സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു
പിടിപ്പിച്ചിട്ടുണ്ട്.
കണ്ടല്‍
ചെടിയെ സംബന്ധിച്ച ഒരു
വിഞ്ജാനകോശമായിരുന്നു അദ്ദേഹം.
തന്നെ
സമീപിക്കുന്നവര്‍ക്ക് കണ്ടലിനെ
സംബന്ധിച്ച അറിവുകള്‍ പകര്‍ന്നു
കൊടുക്കാന്‍ അദ്ദേഹം എപ്പോഴും
തയ്യാറുമായിരുന്നു.
പുരസ്കാരങ്ങള്‍ക്കപ്പുറം
കണ്ടലിനെ സ്നേഹിച്ച അദ്ദേഹത്തെ
തേടിയെത്തിയ ചില ആദരങ്ങള്‍
- കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്
- എൻവയോൺമെന്റ് ഫോറം,കൊച്ചിയുടെ പി.വി. തമ്പി സ്മാരക പുരസ്കാരം
- പരിസ്ഥിതി സംരക്ഷണസംഘം,ആലുവയുടെ ഭൂമിമിത്ര പുരസ്കാരം
- കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം
- മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്‌മാൻ ഹാജി പുരസ്കാരം
- കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്കാരം
വിദ്യാലയത്തില്‍ അസംബ്ലി ചേര്‍ന്ന് ആ
ധന്യജീവിതത്തെ അനുസ്മരിക്കുകയും ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തു.
No comments:
Post a Comment