നവീന സാങ്കേതിക വിദ്യകള്‍ എങ്ങിനെ ക്ലാസ്മുറികളില്‍ ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ലോകമെങ്ങും ആലോചിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതിലുള്ള ഏറ്റവും വലിയ വെല്ലുവിളി വിഭവസമാഹരണത്തിലേതാണ്. ഈ പരിമിതികള്‍ മറികടക്കാന്‍ പൊതു വിദ്യാലയങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് നമ്മുടെ ജനപ്രതിനിധികള്‍. പ്രിയങ്കരനായ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എം.എല്‍.എ ശ്രീ.കുഞ്ഞിരാമന്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ അതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങല്‍ക്കും സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ആദ്യഘട്ടം അങ്ങിനെയാണ് യാഥാര്‍ത്ഥ്യമായത്.
വിദ്യാലയത്തിന് അനുവദിച്ച സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം തൃക്കരിപ്പൂർ നിയോജകമണ്ഡലം M LA ശ്രീ. എം രാജഗോപാലൻ നിർവഹിച്ചു .ചടങ്ങിൽ വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്‌ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു . മുൻ M LA ശ്രീ. കെ കുഞ്ഞി രാമൻ മുഖ്യ പ്രഭാഷണം നടത്തി . ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. സദാനന്ദന്‍ മാസ്റ്റര്‍, PTA പ്ര സിഡന്റ് ശ്രീ. അബ്ദുൾ റസാഖ് , വലിയപറമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സരോജിനി , മെമ്പർമാരായ ശ്രീമതി ശാരദ , ശ്രീമതി പുഷ്പ, ശ്രീ.കെ.വി.ഗംഗാധരന്‍, ശ്രീ.കുഞ്ഞമ്പു മാഷ്, തുടങ്ങിയവര്‍ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി മധു മാസ്റ്റര്‍ നന്ദി അറിയിച്ചു.
No comments:
Post a Comment