ഒളിമ്പിക്സിന്റെ കഥ
പുരാതന
ഗ്രീസിലാണ് ഒളിമ്പിക്സിന്റെ
തുടക്കം.
ഗ്രീക്ക്
ഉത്സവങ്ങളുടെ ഭാഗമായാണ് അവ
നടത്തി പോന്നത് .
നാലു
വർഷത്തിലെരിക്കൽ ഗ്രീക്ക്
നഗരമായ ഒളിമ്പ്യയിൽ സ്യൂസ്
ദേവനെ ആദരിക്കാനാണ് അവ
ആദരിക്കുന്നത് .
ചരിത്ര
രേഖകൾ പ്രകാരം ബി.സി
776
ലാണ്
ആദ്യ ഒളിമ്പിക്സ് നടക്കുന്നത്
.
182മീറ്റർ
ഓട്ടം എന്ന ഒറ്റ കായിക ഇനം
മാത്രമാണ് ആദ്യ ഒളിമ്പിക്സ്
മത്സരത്തിലുണ്ടായിരുന്നത്
.
എ.ഡി
349ൽ
തിയോഡോസിയസ്സ് ചക്രവർത്തി
നിർത്തലാക്കുന്നതുവരെ അതു
തുടർന്നുകൊണ്ടിരുന്നു.
രണ്ട്
തലമുറയിലുള്ള ഒളിമ്പിക്സുകൾ
ഉണ്ടായിട്ടുണ്ട്.
പുരാതന
ഒളിമ്പിക്സ് ആണ്
ആദ്യത്തേത്. ഗ്രീസിലെ ഒളിമ്പിയയിലാണ് ഇത്
നടത്തപ്പെട്ടിരുന്നത്.
രണ്ടാം
തലമുറ ഒളിമ്പിക്സ് ആധുനിക
ഒളിമ്പിക്സ് എന്നാണ്
അറിയപ്പെടുന്നത്.
1896-ൽ
ഗ്രീസിലെ ഏഥൻസിലാണ് ആദ്യ
ആധുനിക ഒളിമ്പിക്സ് നടന്നത്.
പുരാതന
ഒളിമ്പിക്സിന്റെ ആരംഭത്തെപ്പറ്റി
പല ഐതിഹ്യങ്ങളുണ്ട്.
അവയിൽ
ഏറ്റവും
പ്രശസ്തമായതിൽ ഹെറാക്കിൾസിനേയും പിതാവ് സിയൂസിനേയുമാണ് ഒളിമ്പിക്സിന്റെ
ഉപജ്ഞാക്കളായി കണക്കാക്കുന്നത്.
ആ
ഐതിഹ്യമനുസരിച്ച്,
താൻ ക്രോണസിനെ പരാജയപ്പെടുത്തി
സ്വർഗ്ഗത്തിന്റെ അധിപനായതിന്റെ
ഓർമ്മയ്ക്കായാണ് സിയൂസ്
കായിക മത്സരങ്ങൾ നടത്തിയത്.
അതിലെ
ഒരു ഓട്ട മത്സരത്തിൽ സിയൂസിന്റെ
മൂത്ത പുത്രനായ ഹെറാക്കിൾസ്
സഹോദരന്മാരെ പരാജയപ്പെടുത്തി
ഒന്നാംസ്ഥാനത്തെത്തി.
കാട്ടൊലിവിന്റെ
ചില്ലകൾ കൊണ്ട് നിർമിച്ച ഒരു
കിരീടമാണ് ഹെറാക്കിൾസിന്
സമ്മാനമായി ലഭിച്ചത്.
ഐതിഹ്യമനുസരിച്ച്
ഹെറാക്കിൾസാണ് ഒളിമ്പിക്സ്
എന്ന പേര് ആദ്യമായി ഉപയോഗിച്ചതും
നാല് വർഷം കൂടുമ്പോൾ ഇത്
നടത്തുന്ന സമ്പ്രദായം
നടപ്പിലാക്കിയതും.
2016
തെക്കെ
അമേരിക്കന്‍ രാജ്യമായ ബ്രസീലാണ്
ഒളിമ്പിക്സിന് ആതിഥ്യമരുളുന്നത്.
റിയോഡി
ജനീറോയിലെ ഒളിമ്പിക്സിന്
അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്
വിദ്യാലയത്തിലെ കുട്ടികള്‍
കൂട്ടയോട്ടം സംഘടിപ്പിച്ചു.
ചന്ദ്രാംഗദന്‍
മാസ്റ്റര്‍ ഓട്ടം ഫ്ലാഗ് ഓഫ്
ചെയ്തു.
No comments:
Post a Comment