അണുവിഘടനമോ
അണുസംയോജനമോ കൊണ്ട് നശീകരണശക്തി
ലഭിക്കുന്ന ആയുധങ്ങളാണ്
ആണവായുധങ്ങള്‍ (അണുബോംബുകള്‍).
പ്രകൃതിയില്‍
ലഭ്യമായ യുറേനിയം,
പ്ലൂട്ടോണിയം
പോലെയുള്ള വലിയ ആറ്റങ്ങളെ
ന്യൂട്രോണുകള്‍ കൊണ്ട്
വിഘടിപ്പിച്ച് ശൃംഖലാ
പ്രവര്‍ത്തനങ്ങള്‍ വഴി ഊര്‍ജം
ഉല്പാദിപ്പിച്ചാണ് ആറ്റം
ബോംബുകള്‍ (ഫിഷന്‍
ബോംബുകള്‍)
നശീകരണത്തിന്
വഴിയൊരുക്കുന്നത്.
ഹൈഡ്രജന്‍
പോലെയുള്ള ലഘുവായ ആറ്റങ്ങളെ
ഉന്നത ഊഷ്മാവിലും മര്‍ദ്ദത്തിലും
സംയോജിപ്പിച്ച് (സൂര്യനിലും
നക്ഷത്രങ്ങളിലും ഇത്തരത്തിലാണ്
ഊര്‍ജ്ജോല്പാദനം നടക്കുന്നത്)
ഊര്‍ജം
ഉല്പാദിപ്പിച്ചാണ് ഹൈഡ്രജന്‍
ബോംബുകള്‍ (ഫ്യൂഷന്‍
ബോംബുകള്‍)
പ്രവര്‍ത്തിക്കുന്നത്.
ഉന്നത
മര്‍ദ്ദവും താപനിലയും
ഉണ്ടാക്കാന്‍ ആദ്യം ആറ്റംബോംബുകള്‍
പ്രയോഗിക്കുന്നു.
രണ്ടാം
ലോകമഹായുദ്ധകാലത്താണ് അമേരിക്ക
മാന്‍ഹാട്ടണ്‍ പ്രോജക്റ്റിലൂടെ
ആറ്റം ബോംബിന് കാരണമായ ശൃംഖലാ
പ്രവര്‍ത്തനം (ചെയിന്‍
റിയാക്ഷന്‍)
കണ്ടുപിടിക്കുന്നത്.
തോറ്റുകൊണ്ടിരിക്കുന്ന
ജപ്പാനിലാണ് ആദ്യമായി ആറ്റം
ബോംബ് പ്രയോഗിക്കപ്പെടുന്നത്.
എല്ലാ
രാജ്യങ്ങളേയും ഭയപ്പെടുത്തുക
എന്നുള്ളതായിരുന്നു അതിന്റെ
ലക്ഷ്യം.
സൈനികരേക്കാള്‍
സാധാരണക്കാരായിരുന്നു
അതുകൊണ്ട് തന്നെ ബോംബിന്റെ
ലക്ഷ്യം.
1945
ആഗസ്ത്
6-ന്
രാവിലെ 8.15
ന്
ജപ്പാനിലെ ഹിരോഷിമ എന്ന കൊച്ചു
പട്ടണത്തിനു
മീതെ ലിറ്റില്‍ബോയ് എന്ന
ഓമനപ്പേരിട്ട ആ ദുരന്തം
പെയ്തിറങ്ങി.
75000 ജനങ്ങള്‍
തല്‍ക്ഷണം കൊല്ലപ്പെട്ടു.
7000 പേര്‍
പിന്നീടും.
മരിച്ചവര്‍
ഭാഗ്യവാന്മാരാണെന്ന്
അവശേഷിച്ചവര്‍ അനുഭവത്തിലൂടെ
തെളിയിച്ചു.
ഹിരോഷിമയിലേത്
പോരാതെ ആഗസ്ത് 9
ന്
നാഗസാക്കി പട്ടണത്തിലും മരണം
പെയ്തിറങ്ങി.
8000 പേര്‍
തല്‍ക്ഷണം കൊല്ലപ്പെട്ടു.
ലക്ഷക്കണക്കിന്
ജനങ്ങള്‍ ബോംബ് സ്ഫോടനത്തെത്തുടര്‍ന്നുള്ള
ആണവ വികിരണത്താല്‍ ഇന്നും
ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിലെ
പല രാജ്യങ്ങളും പിന്നീട്
അമേരിക്കയുടെ പിറകെ അണുബോംബുകളും
ഹൈഡ്രജന്‍ ബോംബുകളും ന്യൂട്രോണ്‍
ബോംബുകളും നിര്‍മ്മിക്കാനുള്ള
ഓട്ടപ്പന്തയം ആരംഭിച്ചു.
സ്വന്തം
രാജ്യത്തെ ജനതക്ക് രണ്ടു
നേരം വയറുനിറച്ച് ആഹാരം
നല്‍കാന്‍ ത്രാണിയില്ലെങ്കിലും
നമ്മുടെ മാതൃഗേഹമായ ഭൂമിയെ
27
തവണ
നശിപ്പിക്കാനാവശ്യമായ
ആണവായുധങ്ങള്‍ പല രാജ്യങ്ങളുടെയും
കൈയിലായുണ്ട്.
ഈ
ഹിരോഷിമാ ദിനത്തില്‍ നമുക്കും
പ്രതിജ്ഞയെടുക്കാം ആണവായുധങ്ങള്‍
ഇല്ലാത്ത ലോകത്തിനായി.
വിശപ്പറിയാത്ത
കുഞ്ഞുങ്ങളുടെ പുഞ്ചിരിക്കായി....
No comments:
Post a Comment