ലോകത്തെ
എല്ലാസംസ്കാരവും
ഉടലെടുത്തത്
കൃഷിയിൽ
നിന്നാണ്.
പ്രകൃതിയിൽ
നിന്നും
മനുഷ്യൻ
നേരിട്ട്
പഠിച്ചെടുത്തതാണ്
കൃഷി.
മലയാളി
സംസ്കാര
സമ്പന്നനായത്
കൃഷിയുടെ
നന്മകൊണ്ടാണ്.
കൃഷിയുടെ
സൗന്ദര്യം
പേരിൽ
തന്നെയുള്ള
നാടാണ്
കേരളം.
നമ്മുടെ
കാർഷിക
പൈതൃകം
അനേകം
കൊയ്ത്തുകാലങ്ങളുടെ
ഗൃഹാതുരത്വം
പേറുന്നവയാണ്.
നമ്മുടെ
കാർഷിക
വൃത്തിയുടെ
അടിത്തറ
നെൽകൃഷിയായിരുന്നു.
നെൽവയലുകളുടെ
നാടാണ്
കേരളം.
വിശാലതയുടെ
പര്യായങ്ങളായിരുന്നു
ഓരോ
നെൽപ്പാടങ്ങളും.
വയലുകളിൽ
നീണ്ട്
നിവർന്ന്
കിടന്ന
ഗ്രാമഭംഗികൾ
ഇന്ന്
അസ്തമിച്ച്
കൊണ്ടിരിക്കുന്നു.
പലതും
കോൺക്രീറ്റ്
വനങ്ങളായി
മാറിക്കഴിഞ്ഞു.
വയലുകൾ
പാർപ്പിടകൂട്ടങ്ങളായി
മാറുമ്പോൾ
നമുക്ക്
നഷ്ടമാകുന്നത്
നെല്ലും
വയലും
കൃഷിയും
മാത്രമല്ല
മലയാളിയുടെ
സമൃദ്ധമായ
സംസ്കാരം
കൂടിയാണ്.
നെൽകൃഷി
മലയാളിയുടെ
ജീവനാഡിയായ
പഴയകാലം
പഴമക്കാരുടെ
ഓർമ്മകളിൽ
മാത്രമാണ്.ഓണവും
വിഷുവുമൊക്കെ
നമ്മുടെ
കൊയ്ത്തുൽസവങ്ങളുടെ
ഓർമ്മകൾ
പേറുന്നവയാണ്.
കൊയ്തൊഴിഞ്ഞ
നെൽപ്പാടങ്ങൾ
നാട്ടുൽസവങ്ങളും
വേലകളും
കൊണ്ട്
നിറഞ്ഞു.
ഇതിലും
പ്രധാനമായിരുന്നു
നമുക്ക്
കുടിവെള്ളമെത്തിക്കുന്നതിൽ
നെൽപ്പാടങ്ങളുടെ
പങ്ക്.
പാടങ്ങളിൽ
വീഴുന്ന
മഴയാണ്
ചുറ്റുമുള്ള
പുരയിടങ്ങളിലെ
കിണറുകളിലെത്തുന്നത്.
ഈ
നാട്ടുനന്മകള് തിരികെപ്പിടിക്കാനുള്ള
ശ്രമത്തിന്റെ ഭാഗമായാണ്
മലയാളവര്‍ഷത്തിലെ ആദ്യമാസത്തിലെ
ആദ്യ ദിനമായ ചിങ്ങം 1
കര്‍ഷക
ദിനമായി ആചരിക്കാന്‍
തീരുമാനിച്ചിട്ടുള്ളത്.
വിദ്യാലയത്തില്‍
കര്‍ഷക ദിനം സമുചിതമായി
ആഘോഷിച്ചു.