സ്കൂള്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരം. കുട്ടികള്‍ തന്നെ നിയന്ത്രിച്ച തെരഞ്ഞെടുപ്പില്‍ 92 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒന്നാം ക്ലാസുകാര്‍ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിനുശേഷം ആകാംക്ഷയോടെ കാത്തിരുന്ന വോട്ടര്‍മാരെ അധികം മുഷിപ്പിക്കാതെ വോട്ടെണ്ണല്‍ ആരംഭിച്ചു. സ്കൂള്‍ ലീഡറായി ധനുഷ്.എം , ഡപ്യൂട്ടി ലീഡറായി ജിതിന എന്നിവരും സ്പീക്കറായി അഥര്‍വ്വ, ഡപ്യൂട്ടി സ്പീക്കറായി രാഗില്‍രാജും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം ആരവങ്ങളോടെ സ്വീകരിക്കപ്പെട്ടു. തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഹെഡ്മാസ്റ്റര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
No comments:
Post a Comment