വിദ്യാലയത്തില്‍
പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം
തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും
മുഖ്യമായ പ്രാധാന്യമുണ്ട്.
അതുകൊണ്ട്
തന്നെ വിദ്യാലയത്തില്‍ നിരവധി
ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു
വരുന്നു.
സയന്‍സ്
ക്ലബ്ബ്,
സാമൂഹ്യ
ശാസ്ത്ര ക്ലബ്ബ്,
ഗണിത
ക്ലബ്ബ്,
ഹെല്‍ത്ത്
ക്ലബ്ബ്,
ലിറ്റററി
ക്ലബ്ബ്,
വിദ്യാരംഗം
കലാസാഹിത്യ വേദി,
പ്രവൃത്തിപരിചയ
ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ്
വിവിധ പ്രവര്‍ത്തനങ്ങള്‍
വിദ്യാലയത്തില്‍ നടപ്പിലാക്കുന്നത്.
എല്ലാ
കുട്ടികളും താല്പര്യമുള്ള
ഏതെങ്കിലുമൊരു ക്ലബ്ബിന്റെ
ഭാഗമായി പ്രവര്‍ത്തിക്കുന്നു.
വിദ്യാലയത്തിലെ
എല്ലാ ക്ലബ്ബുകളുടെയും
ഉദ്ഘാടനം 2016
ജൂലൈ
14
ന്
വലിയപറമ്പ കൃഷി ഭവനിലെ കൃഷി
അസിസ്റ്റന്റ് ശ്രീ.പവിത്രന്‍
നിര്‍വ്വഹിച്ചു.
കൃഷി
അനുബന്ധ കാര്യങ്ങളെക്കുറിച്ച്
സവിസ്തരം കുട്ടികളുമായി
സംവദിച്ചുകൊണ്ടാണ് അദ്ദേഹം
ഉദ്ഘാടനപ്രസംഗം നടത്തിയത്.
ഹെഡ്മാസ്റ്റര്‍ ശ്രീ.
ദാമോദരന്‍
കൊളക്കാട് അധ്യക്ഷനായിരുന്നു.
ശ്രീ.
മധുസൂദനന്‍
മാസ്റ്റര്‍ ആശംസ അറിയിച്ചു.
ഗണിത
ക്ലബ്ബ് കണ്‍വീനര്‍
ശ്രീ.ചന്ദ്രാംഗദന്‍
മാസ്റ്റര്‍ സ്വാഗതവും ഗണിത
ക്ലബ്ബ് സിക്രട്ടറി രാഗില്‍രാജ്
നന്ദിയും പറഞ്ഞു.
കുട്ടികള്‍ക്കുള്ള
ഗാര്‍ഹിക പച്ചക്കറി വിത്തുകളുടെ
വിതരണോദാഘാടനവും തദവസരത്തില്‍
നടന്നു.
No comments:
Post a Comment