പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Thursday 13 August 2015

ശതാബ്ദി ആഘോഷം - മെഡിക്കല്‍ ക്യാമ്പ്

     മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, വലിയപറമ്പ ആയുര്‍വേദ - ഹോമിയോ ആശുപത്രികളുടെ സഹകരണത്തോടെ 2015 ആഗസ്ത് 9 ന് വിദ്യാലയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. 


   ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കാസറഗോജ് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശ്രീ.സി.രാഘവന്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ശ്രീ. ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. പി.ടി.എ, എം.പി.ടി.എ പ്രസിഡണ്ടുമാര്‍, ഡോക്ടര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആസംസകള്‍ അറിയിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശ്രീ.ചന്ദ്രാംഗദന്‍ നന്ദിയും പറഞ്ഞു.


       ജനറല്‍ മെഡിസിന്‍, അസ്ഥിരോഗം, നേത്ര രോഗം, ശിശുരോഗം, ഗൈനക്കോളജി, ത്വക് രോഗം, ഇ.എന്‍.ടി വിഭാഗങ്ങളിലെയും ആയുര്‍വേദ -ഹോമിയോ വിഭാഗത്തിലെയും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം നടത്തി. വിവിധ വിഭാഗങ്ങളിലായി മുന്നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. വൈകുന്നേരം 3 മണിയോടെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. 


No comments:

Post a Comment