പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Wednesday 5 August 2015

ശാന്തിഗീതം

വേണ്ടാ ഇനി വേണ്ടാ ഇനി
വേണ്ട വേണ്ട ഹിരോ‍ഷിമ
നാഗസാക്കി വേണ്ട വേണ്ട
ശാന്തി ഗായകര്‍ നാം 

 
അണുയുദ്ധത്തില്‍ വിജയികളില്ല
അതിനന്ത്യത്തില്‍ ജീവിതവും
വിജയിച്ചവരോ തോറ്റവരോ ഈ
വിറങ്ങലിച്ച കബന്ധങ്ങള്‍

 
ഭീകരനാമീ ഭസ്മാസുരനൊരു 
ഘോര തമസ്സായ് പടരുന്നൂ
അവന്നു കുറിക്കമമന്ത്യമതിന്നായ് 
പടയണി ചേരൂ സോദരരേ

 
അനന്തമാമീ ഗ്രഹമാലയിലൊരു
സുന്ദര ഗ്രഹമീ ഭൂമി
ഒരുമിച്ചുയരാം ഒന്നായ് വളരാം 
നമുക്കുപ്രിയകരമീ ഭൂമി

 
ഭീകരമാമീ അണ്വാസ്ത്രങ്ങള്‍
തകര്‍ത്തിടാമിനി ഭൂവില്‍
ശാശ്വത ശാന്തി പകര്‍ന്നീടാന്‍
മാനവത്വമുയര്‍ന്നീടാന്‍


              കടപ്പാട് - കേരളശാസ്ത്ര സാഹിത്യ പരിഷത്ത്

   ഇനിയൊരു യുദ്ധം വേണ്ട

ഇനിയൊരു യുദ്ധം വേണ്ട
ഇനിയൊരു യുദ്ധം വേണ്ട
നാഗസാക്കികള്‍ ഇനി വേണ്ട
ഹിരോഷിമാകള്‍ ഇനി വേണ്ട
                  (ഇനിയൊരു യുദ്ധം വേണ്ട)

പട്ടിണികൊണ്ടുമരിക്കും കോടി
കുട്ടികളലമുറകൊള്‍കേ
കോടികള്‍ കൊണ്ടും 
ബോംബുണ്ടാക്കാന്‍
കാടന്‍മാര്‍ക്കേ കഴിയൂ
               (ഇനിയൊരു യുദ്ധം വേണ്ട)

വിശ്വസമാധാനത്തിനുവേണ്ടി
വിശ്വാസത്തിനുവേണ്ടി
വിശ്വവിവേകം കേഴുന്നിവിടെ
മര്‍ദ്ദിതര്‍ പാടുന്നിവിടെ
ഇനിയൊരു യുദ്ധം വേണ്ട
              ( ഇനിയൊരു യുദ്ധം വേണ്ട)  

   കടപ്പാട് - കേരളശാസ്ത്ര സാഹിത്യ പരിഷത്ത് 

No comments:

Post a Comment