പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Wednesday, 19 August 2015

സ്നേഹത്തണല്‍

    ബ്ലോക്ക് റിസോഴ്സ് സെന്റര്‍ ചെറുവത്തൂരും, കേരള ഫോക് ലോര്‍ അക്കാദമിയും, കേരളകൗമുദിയും ചേര്‍ന്ന് നടപ്പിലാക്കുന്ന അന്താരാഷ്ട്ര മണ്ണുവര്‍ഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമായ സ്നേഹത്തണല്‍- മണ്ണറിവുമായി കുരുന്നുകള്‍ ഉപജില്ലാതല ക്വിസ് മത്സരവും പ്രോജക്റ്റ് അവതരണവും ചെറുവത്തൂര്‍ ബി.ആര്‍.സിയില്‍ വെച്ച് നടന്നു. ക്വിസ് മതസരത്തില്‍ വിദ്യാലയത്തിലെ ശ്രീരാഗ് രണ്ടാം സ്ഥാനം നേടി. ഓലയാട്ട് സ്കൂളിലെ അരവിന്ദിനായിരുന്നു ഒന്നാം സ്ഥാനം. വിജയികള്‍ക്കുള്ള സമ്മാനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്ത് നിര്‍വ്വഹിച്ചു.



No comments:

Post a Comment