പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday 18 August 2015

സ്വാതന്ത്ര്യദിന വാരാചരണം

    ഭാരതത്തിന്റെ 69 ാം സ്വാതന്ത്ര്യദിനം വിദ്യാലയത്തില്‍ വിപുലമായി ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ അസംബ്ലിയില്‍ ദേശീയപതാക ഉയര്‍ത്തി. അസംബ്ലിയില്‍ അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മധുരവിതരണവും നടത്തി. 

      തുടര്‍ന്ന് ആകര്‍ഷകമായ റാലി നടത്തി. എല്ലാവരും അവരവര്‍ തയ്യാറാക്കിയ ദേശീയപതാക ഏന്തിക്കൊണ്ടും സ്വന്തമായി നിര്‍മ്മിച്ച ഗാന്ധിത്തൊപ്പി ധരിച്ചുമാണ് റാലിയില്‍ അണി നിരന്നത്. മുദ്രാഗീതങ്ങളും ദേശഭക്തിഗാനങ്ങളും റാലിക്ക് കൊഴുപ്പേകി. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത റാലി വ്യത്യസ്തമായ അനുഭവമായിരുന്നു. 








    
    റാലിക്ക് ശേഷം തിരിച്ചെത്തിയ കുട്ടികളും മാതാപിതാക്കളും ചേര്‍ന്ന് കു‍‍ടുംബക്വിസിന് തയ്യാറായി. സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികളായിരുന്നു ക്വിസിലെ പ്രമേയം. സജിത്ത് മാസ്റ്റര്‍ നയിച്ച മള്‍ട്ടി മീഡിയ ക്വിസ് സ്വാതന്ത്ര്യ സമരചരിത്രം അനാവരണം ചെയ്യുന്നതായിരുന്നു. 







        യു.പി.വിഭാഗത്തില്‍ രോഹിത്തും കുടുംബവും ഒന്നാം സ്ഥാനവും ശ്രീരാഗും കുടുംബവും രണ്ടാം സ്ഥാനവും നേടി. എല്‍.പി.വിഭാഗത്തില്‍ ആദിത്യയും കുടുംബവും ഒന്നാം സ്ഥാനവും ദീപന്‍ചന്ദും കുടുംബവും രണ്ടാം സ്ഥാനവും നേടി. 'റെഡ്ഫോഴ്സ് കന്നുവീട് കടപ്പുറം' വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. മൂന്നാം ക്ലാസിലെ കുട്ടികള്‍ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ് ഏറെ പ്രശംസ പിടിച്ചുപറ്റി. പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനത്തിന്റെ ഗരിമ വിളിച്ചറിയിക്കുന്നതായിരുന്നു സ്കിറ്റ്. ദേശഭക്തിഗാനാലാപനത്തിനു ശേഷം നടത്തിയ പായസ വിതരണത്തോടെ ആഘോഷപരിപാടികള്‍ക്ക് വിരാമമായി. 



No comments:

Post a Comment