പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Tuesday, 25 August 2015
Thursday, 20 August 2015
ഓണാഘോഷം
അസുരരാജാവും
വിഷ്ണുഭക്‌തനുമായിരുന്ന
പ്രഹ്ലാദന്റെ പേരകുട്ടി
ആയിരുന്നു മഹാബലി.
ദേവൻമാരെപ്പോലും
അസൂയപ്പെടുത്തുന്നതായിരുന്നു
മഹാബലിയുടെ(മാവേലിയുടെ)
ഭരണകാലം.
അക്കാലത്ത്
മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു.
കള്ളവും
ചതിയും പൊളിവചനങ്ങളും
ഇല്ലായിരുന്നു.
എങ്ങും
എല്ലാവർക്കും സമൃദ്ധിയായിരുന്നു.
മഹാബലിയുടെ
ഐശ്വര്യത്തിൽ അസൂയാലുക്കളായ
ദേവൻമാർ മഹാവിഷ്ണുവിന്റെ
സഹായം തേടി മഹാബലി 'വിശ്വജിത്ത്'
എന്ന
യാഗം ചെയ്യവേ വാമനനായി
അവതാരമെടുത്ത മഹാവിഷ്ണു
ഭിക്ഷയായി മൂന്നടി മണ്ണ്
ആവശ്യപ്പെട്ടു.
ചതി
മനസ്സിലാക്കിയ അസുരഗുരു
ശുക്രാചാര്യരുടെ വിലക്കു
വക വയ്ക്കാതെ മഹാബലി മൂന്നടി
മണ്ണ് അളന്നെടുക്കാൻ വാമനന്
അനുവാദം നൽകി.
ആകാശംമുട്ടെ
വളർന്ന വാമനൻ തന്റെ കാൽപ്പാദം
അളവുകോലാക്കി.
ആദ്യത്തെ
രണ്ടടിക്കു തന്നെ സ്വർഗ്ഗവും
ഭൂമിയും പാതാളവും അളന്നെടുത്തു.
മൂന്നാമത്തെ
അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ
മഹാബലി തന്റെ ശിരസ്സ്
കാണിച്ചുകൊടുത്തു.
മൂന്നാമത്തെ
അടി അളക്കുന്നതിലൂടെ മഹാബലിയെ
വാമനൻ പാതാളത്തിലേക്ക്
ചവിട്ടിതാഴ്ത്തി.
ആണ്ടിലൊരിക്കൽ
അതായത് ചിങ്ങമാസത്തിലെ
തിരുവോണനാളിൽ തന്റെ പ്രജകളെ
സന്ദർശിക്കുന്നതിന് അനുവാദവും
വാമനൻ മഹാബലിക്കു നൽകി.
അങ്ങനെ
ഒരോ വർഷവും തിരുവോണ നാളിൽ
മഹാബലി തന്റെ പ്രജകളെ അദൃശ്യനായി
സന്ദർശിക്കാൻ വരുന്നു എന്നാണ്
ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
ഈ
വിശ്വാസത്തിന്റെ ഭാഗമായാണ്
മലയാളികള്‍ ഉള്ളയിടങ്ങളിലെല്ലാം
നാം ഓണം ആഘോഷിക്കുന്നത്.
ഉദിനൂര്‍കടപ്പുറം
ഗവ.ഫിഷറീസ്
യു.പി.സ്കൂളിലും
ഓണം വിപുലമായി ആഘോഷിച്ചു.
പൂക്കള
മത്സരം,
കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കുമായി കായിക
മേളകള്‍,
പൊതു
സമ്മേളനം,
എന്‍ഡോവ്മെന്റ്
വിതരണം,
സമ്മാന
വിതരണം എന്നിവയ്ക്കൊപ്പം
ഓട്ടന്‍ തുള്ളലും സംഘടിപ്പിച്ചു.
എല്ലാവര്‍ക്കും
വിഭവസമൃദ്ധമായ ഓണസദ്യയും
നല്‍കി.
ആഘോഷപരിപാടികള്‍
നാടിന്റെ ഉത്സവമായി മാറി.
Wednesday, 19 August 2015
സ്നേഹത്തണല്‍
ബ്ലോക്ക് റിസോഴ്സ് സെന്റര്‍ ചെറുവത്തൂരും, കേരള ഫോക് ലോര്‍ അക്കാദമിയും, കേരളകൗമുദിയും ചേര്‍ന്ന് നടപ്പിലാക്കുന്ന അന്താരാഷ്ട്ര മണ്ണുവര്‍ഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമായ സ്നേഹത്തണല്‍- മണ്ണറിവുമായി കുരുന്നുകള്‍ ഉപജില്ലാതല ക്വിസ് മത്സരവും പ്രോജക്റ്റ് അവതരണവും ചെറുവത്തൂര്‍ ബി.ആര്‍.സിയില്‍ വെച്ച് നടന്നു. ക്വിസ് മതസരത്തില്‍ വിദ്യാലയത്തിലെ ശ്രീരാഗ് രണ്ടാം സ്ഥാനം നേടി. ഓലയാട്ട് സ്കൂളിലെ അരവിന്ദിനായിരുന്നു ഒന്നാം സ്ഥാനം. വിജയികള്‍ക്കുള്ള സമ്മാനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്ത് നിര്‍വ്വഹിച്ചു.
Tuesday, 18 August 2015
സ്വാതന്ത്ര്യദിന വാരാചരണം
ഭാരതത്തിന്റെ 69 ാം സ്വാതന്ത്ര്യദിനം വിദ്യാലയത്തില്‍ വിപുലമായി ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ അസംബ്ലിയില്‍ ദേശീയപതാക ഉയര്‍ത്തി. അസംബ്ലിയില്‍ അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മധുരവിതരണവും നടത്തി.
തുടര്‍ന്ന് ആകര്‍ഷകമായ റാലി നടത്തി. എല്ലാവരും അവരവര്‍ തയ്യാറാക്കിയ ദേശീയപതാക ഏന്തിക്കൊണ്ടും സ്വന്തമായി നിര്‍മ്മിച്ച ഗാന്ധിത്തൊപ്പി ധരിച്ചുമാണ് റാലിയില്‍ അണി നിരന്നത്. മുദ്രാഗീതങ്ങളും ദേശഭക്തിഗാനങ്ങളും റാലിക്ക് കൊഴുപ്പേകി. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത റാലി വ്യത്യസ്തമായ അനുഭവമായിരുന്നു.
റാലിക്ക് ശേഷം തിരിച്ചെത്തിയ കുട്ടികളും മാതാപിതാക്കളും ചേര്‍ന്ന് കുടുംബക്വിസിന് തയ്യാറായി. സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികളായിരുന്നു ക്വിസിലെ പ്രമേയം. സജിത്ത് മാസ്റ്റര്‍ നയിച്ച മള്‍ട്ടി മീഡിയ ക്വിസ് സ്വാതന്ത്ര്യ സമരചരിത്രം അനാവരണം ചെയ്യുന്നതായിരുന്നു.
യു.പി.വിഭാഗത്തില്‍ രോഹിത്തും കുടുംബവും ഒന്നാം സ്ഥാനവും ശ്രീരാഗും കുടുംബവും രണ്ടാം സ്ഥാനവും നേടി. എല്‍.പി.വിഭാഗത്തില്‍ ആദിത്യയും കുടുംബവും ഒന്നാം സ്ഥാനവും ദീപന്‍ചന്ദും കുടുംബവും രണ്ടാം സ്ഥാനവും നേടി. 'റെഡ്ഫോഴ്സ് കന്നുവീട് കടപ്പുറം' വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. മൂന്നാം ക്ലാസിലെ കുട്ടികള്‍ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ് ഏറെ പ്രശംസ പിടിച്ചുപറ്റി. പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനത്തിന്റെ ഗരിമ വിളിച്ചറിയിക്കുന്നതായിരുന്നു സ്കിറ്റ്. ദേശഭക്തിഗാനാലാപനത്തിനു ശേഷം നടത്തിയ പായസ വിതരണത്തോടെ ആഘോഷപരിപാടികള്‍ക്ക് വിരാമമായി.
Thursday, 13 August 2015
വിജ്ഞാനോത്സവം
ശാസ്ത്രസാഹിത്യ പരിഷത്തും എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി നടത്തിയ ഗ്രാമപഞ്ചായത്ത് തല വിജ്ഞാനോത്സവം സമാപിച്ചു. പടന്നകടപ്പുറം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ച് നടത്തിയ വലിയ പറമ്പ ഗ്രാമപഞ്ചായത്ത് തല വിജ്ഞാനോത്സവത്തില്‍ എല്‍.പി.വിഭാഗത്തില്‍ ശിവാനിയും യു.പി.വിഭാഗത്തില്‍ ആദിത്തും മികച്ച വിജയം നേടി മേഖലാതലത്തില്‍ മത്സരിക്കുന്നതിന് യോഗ്യരായി. വിജയികളെ അസംബ്ലിയില്‍ അഭിനന്ദിച്ചു.
ശതാബ്ദി ആഘോഷം - മെഡിക്കല്‍ ക്യാമ്പ്
മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, വലിയപറമ്പ ആയുര്‍വേദ - ഹോമിയോ ആശുപത്രികളുടെ സഹകരണത്തോടെ 2015 ആഗസ്ത് 9 ന് വിദ്യാലയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കാസറഗോജ് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശ്രീ.സി.രാഘവന്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ശ്രീ. ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. പി.ടി.എ, എം.പി.ടി.എ പ്രസിഡണ്ടുമാര്‍, ഡോക്ടര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആസംസകള്‍ അറിയിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശ്രീ.ചന്ദ്രാംഗദന്‍ നന്ദിയും പറഞ്ഞു.
ജനറല്‍ മെഡിസിന്‍, അസ്ഥിരോഗം, നേത്ര രോഗം, ശിശുരോഗം, ഗൈനക്കോളജി, ത്വക് രോഗം, ഇ.എന്‍.ടി വിഭാഗങ്ങളിലെയും ആയുര്‍വേദ -ഹോമിയോ വിഭാഗത്തിലെയും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം നടത്തി. വിവിധ വിഭാഗങ്ങളിലായി മുന്നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. വൈകുന്നേരം 3 മണിയോടെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.
ഹിരോഷിമാ ദിനാചരണം
1945 ആഗസ്ത് 6 ന്റെ അഭിശപ്ത നിമിഷങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ അനുവദിക്കരുതെന്ന സന്ദേശം പകര്‍ന്ന് വിദ്യാലയത്തില്‍ ഹിരോഷിമാ ദിനം വിവിധങ്ങലായ പരിപാടികലോടെ ആചരിച്ചു. അസംബ്ലിയില്‍ ഹിരോഷിമ ദിനത്തെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ സംസാരിച്ചു. ധനുഷ് ശാന്തി ഗീതം ആലപിച്ചു.
എല്ലാ കുട്ടികളും പോസ്റ്റര്‍ രചന നടത്തി. പോസ്റ്റര്‍ രചനയ്ക്കുശേഷം അവയുടെ പ്രദര്‍ശനം നടന്നു. തുടര്‍ന്ന് യുദ്ധവിരുദ്ധ സിനിമകളുടെ പ്രദര്‍ശനം നടത്തി. ആമുഖമായി സിനിമകളെക്കുറിച്ചും യുദ്ധം ഉണ്ടാക്കുന്ന വിനാശങ്ങളെക്കുറിച്ചും സജിത്ത് മാഷ് സംസാരിച്ചു. യുദ്ധമില്ലാത്ത, സമാധാനപൂര്‍ണമായ ഒരു നവലോകത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ആനന്ദ് പട്വര്‍ദ്ധ്വന്റെ റിബണ്‍സ് ഫോര്‍ പീസ് ആദ്യം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് അമേരിക്ക അമേരിക്ക, ഹിരോഷിമ, നൈറ്റ് & ഫോഗ് സിനിമയിലെ പ്രസക്ത ഭാഗങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
ആഗ്സത് 9 ന് നാഗസാക്കി ദിനത്തെക്കുറിച്ചും അനുസ്മരിച്ചു. ഹിരോഷിമാ നാഗസാക്കി ദിന ക്വിസ് നടത്തി. എല്‍.പി.വിഭാഗത്തില്‍ യും യു.പി.വിഭാഗത്തില്‍ ധനുഷും ഒന്നാം സ്ഥാനം നേടി. ഷാജി മാസ്റ്ററും ശ്രീമതി ടീച്ചറും ക്വിസ് നയിച്ചു.
Subscribe to:
Posts (Atom)