പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Saturday 6 June 2015

ജൂണ്‍ 5 ലോക പരിസ്ഥിതിദിനം 

"700 കോടി സ്വപ്‌നങ്ങൾ
ഒരേ ഒരു ഗ്രഹം 
കരുതലോടെ ഉപഭോഗം "

       പരിസരദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ നടന്നു. സ്വന്തമായി തയ്യാറാക്കിയ ബാഡ്ജുകളുമായാണ് വിദ്യാര്‍ത്ഥികള്‍ അസംബ്ലിയില്‍ പങ്കെടുത്തത്തത്. 



                    
             പരിസര ദിനത്തെക്കുറിച്ച് ശ്രീ.മധുസൂദനന്‍ മാസ്റ്റര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ പരിസര ദിന സന്ദേശം നല്‍കി.






              വൃക്ഷത്തൈകളുടെ വിതരണം ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. കൂട്ടചിത്ര രചനയില്‍ വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഭാഗഭാക്കായി. തുടര്‍ന്ന് നടത്തിയ പരിസ്ഥിതി ക്വിസിന് ശ്രീമതി ശോഭന നേതൃത്വം നല്‍കി.

1 comment:

  1. ജി.എഫ്.യു.പി.എസ് ഉദിനൂര്‍ കടപ്പുറം വിദ്യാലയത്തിന്റെ ബ്ലോഗ് ഉപജില്ലയിലെ മികച്ച ബ്ലോഗുകളില്‍ ഒന്നാണ്.ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.ബ്ലോഗില്‍ പ്രോഗ്രാമിന്റെ ചെറിയ വിശദീകരണം എന്നിവ ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രോഗ്രാമിനെക്കുറിച്ച് വിവരം ലഭിക്കണമെങ്കില്‍ അതുകൂടെ വേണ്ടതല്ലേ....................അഭിനന്ദനങ്ങള്‍

    ReplyDelete