പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Friday 19 June 2015

വായനാവാരാചരണത്തിനായി. . .

     
       മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെ ചരമ ദിനമായ ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്

    കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലെ ചികറിക്കിടന്നിരുന്ന ഗ്രന്ഥാലയങ്ങളെ ഒരു കുടക്കീഴില്‍കൊണ്ടുവന്ന് വളര്‍ത്തി വലുതാക്കിയ പി.എന്‍.പണിക്കര്‍ 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്ന മുദ്രാവാക്യത്തെ ജനങ്ങളിലേക്കെത്തിച്ചു
 
  വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ പല സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയും ഗ്രന്ഥശാലകള്‍ക്ക് കരുത്ത് പകരുകയും ചെയ്തു. അദ്ദേഹത്തിന്റെ ചരമദിനം വായനാവാരമായി വിദ്യാലയവും ആചരിക്കുന്നു. വായനയുടെ സന്ദേശം കുട്ടികളിലേക്കെത്തിക്കുന്നതിനായി വിപുലമായ പരിപാടികളാണ് വിദ്യാലയത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

    അനുസ്മരണ പ്രഭാഷണം, ക്ലാസ് ലൈബ്രറി രൂപീകരണം - പുസ്തക വിതരണം, വായനാ മൂല, റഫറന്‍സ് പുസ്തക പ്രദര്‍ശനവും പരിചയപ്പെടലും, വായനയുടെ വളര്‍ത്തച്ഛന്‍ - ഡോക്യുമെന്ററി പ്രദര്‍ശനം, ആസ്വാദനക്കുറിപ്പുകള്‍, വായനാനുഭവങ്ങള്‍ പങ്ക് വെയ്ക്കല്‍, കത്തെഴുതല്‍, പോസ്റ്റര്‍ രചന, . . . തുടങ്ങിയ പ്രവര്‍ത്തനങ്ങളോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്നതും തുടരുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.


                                      അനുസ്മരണ പ്രഭാഷണം - ശ്രീമതി ശോഭന ടീച്ചര്‍


                                 വായനയുടെ വളര്‍ത്തച്ഛന്‍ -ഡോക്യുമെന്ററിയില്‍ നിന്നും .  ..



 
 

1 comment:

  1. വായിച്ചു വളരട്ടെ മക്കള്‍...ആശംസകള്‍

    ReplyDelete