പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Sunday, 28 June 2015


കടലാസ് പൂവുകള്‍  . . .





പഠനം ക്ലാസ്സ് മുറിക്കകത്ത് ഒതുക്കരുത്

സംയോജിത കൃഷിയുമായി ബന്ധപ്പെട്ട് വാതില്‍പുറപഠനം . .. .


ആവാസ വ്യവസ്ഥകള്‍ തേടി. .  .




വായനാവാരാചരണം സമാപിച്ചു

ജൂണ്‍ 19 ന് ആരംഭിച്ച വായനാവാരാചരണത്തിന്റെ സമാപനം സാഹിത്യ ക്വിസ്സ് മത്സരത്തോടെ സമാപിച്ചു. ശ്രീ.ഷാജി മാഷ് ക്വിസ് നയിച്ചു.


Monday, 22 June 2015

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

    വിദ്യാലയത്തില്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും ആരംഭിച്ചു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഗണിത പസില്‍ മത്സരത്തില്‍ നറുക്കെടുപ്പിലൂടെ ഒന്നാമതെത്തിയ നന്ദനക്ക് ഹെഡ്മാസ്റ്റര്‍ സമ്മാനം നല്‍കി.

വായനാവാരാചരണം

      വായനാവാരാചരണത്തിന്റെ ഭാഗമായി ഇന്ന് ആനുകാലികങ്ങളുടെ പ്രദര്‍ശനം നടന്നു. കുട്ടികളും അധ്യാപകരും ചേര്‍ന്ന് ശേഖരിച്ച അമ്പതിലധികം പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായിരുന്നു. പ്രദര്‍ശനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ ആനുകാലികങ്ങള്‍ പരിചയപ്പെട്ടു.



Friday, 19 June 2015

വായനാവാരാചരണത്തിനായി. . .

     
       മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെ ചരമ ദിനമായ ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്

    കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലെ ചികറിക്കിടന്നിരുന്ന ഗ്രന്ഥാലയങ്ങളെ ഒരു കുടക്കീഴില്‍കൊണ്ടുവന്ന് വളര്‍ത്തി വലുതാക്കിയ പി.എന്‍.പണിക്കര്‍ 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്ന മുദ്രാവാക്യത്തെ ജനങ്ങളിലേക്കെത്തിച്ചു
 
  വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ പല സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയും ഗ്രന്ഥശാലകള്‍ക്ക് കരുത്ത് പകരുകയും ചെയ്തു. അദ്ദേഹത്തിന്റെ ചരമദിനം വായനാവാരമായി വിദ്യാലയവും ആചരിക്കുന്നു. വായനയുടെ സന്ദേശം കുട്ടികളിലേക്കെത്തിക്കുന്നതിനായി വിപുലമായ പരിപാടികളാണ് വിദ്യാലയത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

    അനുസ്മരണ പ്രഭാഷണം, ക്ലാസ് ലൈബ്രറി രൂപീകരണം - പുസ്തക വിതരണം, വായനാ മൂല, റഫറന്‍സ് പുസ്തക പ്രദര്‍ശനവും പരിചയപ്പെടലും, വായനയുടെ വളര്‍ത്തച്ഛന്‍ - ഡോക്യുമെന്ററി പ്രദര്‍ശനം, ആസ്വാദനക്കുറിപ്പുകള്‍, വായനാനുഭവങ്ങള്‍ പങ്ക് വെയ്ക്കല്‍, കത്തെഴുതല്‍, പോസ്റ്റര്‍ രചന, . . . തുടങ്ങിയ പ്രവര്‍ത്തനങ്ങളോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്നതും തുടരുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.


                                      അനുസ്മരണ പ്രഭാഷണം - ശ്രീമതി ശോഭന ടീച്ചര്‍


                                 വായനയുടെ വളര്‍ത്തച്ഛന്‍ -ഡോക്യുമെന്ററിയില്‍ നിന്നും .  ..



 
 

എത്രയെത്ര പൂക്കള്‍

മൂന്നാം തരത്തിലെ പരിസരപഠനത്തില്‍ നിന്നും . .

ശാസ്ത്രം പ്രവര്‍ത്തനമാണ്

ഏഴാംതരത്തിലെ അടിസ്ഥാനശാസ്ത്രത്തിലെ മണ്ണില്‍ പൊന്നുവിളയിക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഗുണമേന്മയേറിയ പുതിയ തൈച്ചെടികള്‍ ഉണ്ടാക്കാനുള്ള ആധുനിക രീതികള്‍ പ്രയോഗിച്ചപ്പോള്‍.  ..




Saturday, 6 June 2015

ജൂണ്‍ 5 ലോക പരിസ്ഥിതിദിനം 

"700 കോടി സ്വപ്‌നങ്ങൾ
ഒരേ ഒരു ഗ്രഹം 
കരുതലോടെ ഉപഭോഗം "

       പരിസരദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ നടന്നു. സ്വന്തമായി തയ്യാറാക്കിയ ബാഡ്ജുകളുമായാണ് വിദ്യാര്‍ത്ഥികള്‍ അസംബ്ലിയില്‍ പങ്കെടുത്തത്തത്. 



                    
             പരിസര ദിനത്തെക്കുറിച്ച് ശ്രീ.മധുസൂദനന്‍ മാസ്റ്റര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ പരിസര ദിന സന്ദേശം നല്‍കി.






              വൃക്ഷത്തൈകളുടെ വിതരണം ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. കൂട്ടചിത്ര രചനയില്‍ വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഭാഗഭാക്കായി. തുടര്‍ന്ന് നടത്തിയ പരിസ്ഥിതി ക്വിസിന് ശ്രീമതി ശോഭന നേതൃത്വം നല്‍കി.

Monday, 1 June 2015

പ്രവേശനോൽസവം-2015 ജൂണ്‍ 1..സ്കൂളിൽ വിപുലമായി ആഘോഷിച്ചു.സ്കൂൾ ബാഗ്‌ വിതരണം,പഠനോപകരണ  കിറ്റ്‌.വിതരണം, യൂണിഫോo വിതരണം മധുരപലഹാര വിതരണം ,പായസവിതരണം എന്നിവ നടത്തി.


പ്രവേശനോൽസവം-2015 ജൂണ്‍ 1..സ്കൂളിൽ വിപുലമായി ആഘോഷിച്ചു.സ്കൂൾ ബാഗ്‌ വിതരണം,പഠനോപകരണ  കിറ്റ്‌.വിതരണം, യൂണിഫോo വിതരണം മധുരപലഹാര വിതരണം ,പായസവിതരണം എന്നിവ നടത്തി.


ചന്ദ്രാംഗധൻ മാസ്റ്റർ സംസാരിക്കുന്നു.


പ്രവേശനോൽസവം -രക്ഷിതാക്കളും കുട്ടികളും.

പ്രവേശനോൽസവത്തിലും  ഒരു ക്ലാസ് --കണ്ടങ്ക്കാളി ഗവ: ഹൈസ്കൂൾ പ്രധാനാധ്യാപിക.ശ്രീമതി.കെ.വി.രമാവതി ടീച്ചർ.ക്ലാസ്സെടുക്കുന്നു.

പയ്യനൂര്റോ ട്ടറി ക്ലബ്‌ പ്രസിഡണ്ട്‌.സ്കൂൾ ബാഗ്‌ വിതരണം ചെയ്യുന്നു.

സൗജന്യ യൂണിഫോം വിതരണം പഞ്ചായത്ത്‌ അംഗം ശ്രീ.കെ.വി.രാമചന്ദ്രൻ നിർവഹിക്കുന്നു.