കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു. ജ്യോതിശാസ്ത്രപരമായി രാവും പകലും തുല്യമാകുന്ന ദിവസമാണ് വിഷുവം. ഇതാണ് വിഷു എന്നറിയപ്പെടുന്നത്. സൂര്യന്റെ പുരസ്സരണം കാരണം വിഷുവം ഇപ്പോള്‍ മാര്‍ച്ച 21 നാണ്. എന്നാലിന്ന് സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് നാം വിഷുവായി ആഘോഷിക്കുന്നത്.
കേരളത്തിലെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് വിഷു. പുതിയ വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് വിഷുദിനത്തിലാണ്. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതി തിരിച്ചുപിടിക്കാന്‍ ഈ വിഷുദിനത്തില്‍ നമുക്കും പങ്കാളികളാകാം.
എല്ലാവര്‍ക്കും വിഷുദനാശംസകള്‍
No comments:
Post a Comment