2015-16 വര്‍ഷത്തെ അധ്യയനവര്‍ഷം ഇനി ഓര്‍മ്മകളിലേക്ക്.. യു.പി.ക്ലാസുകളില്‍ നിന്നും അറിവിന്റെ പുതിയ വിഹായസ്സിലേക്ക് ചിറകുവിരിക്കുന്ന ഏഴാംതരത്തിലെ കുട്ടികള്‍ക്ക് പി.ടി.എയുടെ വികാരനിര്‍ഭരമായ യാത്രയപ്പ് നല്‍കി. കുട്ടികള്‍ക്കൊപ്പം ഏഴാംതരത്തിലെ കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗവും മദര്‍ പി.ടി.എ പ്രസിഡണ്ടുമായ ശ്രീമതി ശാരദ നിര്‍വ്വഹിച്ചു.
കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. തുടര്‍ന്ന് അഞ്ചാം ക്ലാസിലെ പാദവാര്‍ഷിക മൂല്യനിര്‍ണയത്തിന്റേയും ഏഴാം തരത്തിലെ വാര്‍ഷിക മൂല്യനിര്‍ണയത്തിന്റേയും ഗ്രേഡുകളുടെയും മാര്‍ക്കുകളുടെയും പട്ടിക ഗ്രാഫ് രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ നേട്ടങ്ങള്‍ നേരിട്ട് കാണുവാനും ബോധ്യപ്പെടാനും ഈ പ്രവര്‍ത്തനം സഹായിച്ചു. ക്ലാസ് അധ്യാപകനായ ശ്രീ.മധുസൂദനനന്‍ മാഷ് വിശദമായി തന്നെ ഓരോ കുട്ടിയെയും വിലയിരുത്തി സംസാരിച്ചു. തീര്‍ത്തും ആത്മവിശ്വാസം നല്‍കുന്നതായിരുന്നു വിലയിരുത്തല്‍.
ആറാംതരം വരെയുള്ള കുട്ടികള്‍ സ്കോറുകള്‍ നല്‍കി തെരഞ്ഞെടുത്ത ഏറ്റവും മികച്ച കുട്ടിക്കും അക്കാദമിക തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുമുള്ള സമ്മാനങ്ങള്‍ മദര്‍ പി.ടി.എ പ്രസിഡണ്ട് നിര്‍വ്വഹിച്ചു.
തുടര്‍ന്ന് രക്ഷിതാക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെച്ചു. തുടര്‍ന്ന് അധ്യാപകരും കുട്ടികളും വിദ്യാലയാനുഭവങ്ങള്‍ പങ്ക് വെച്ചു, ഏറെ വികാരനിര്‍ഭരമായ ചടങ്ങില്‍ വിദ്യാലയവുമായുള്ള വൈകാരിക ബന്ധം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് വ്ക്തമാക്കുന്നതായിരുന്നു. പലര്‍ക്കും കണ്ണീരിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനായില്ല.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുക്കിയിരുന്നു. വൈകുന്നേരം 5.30 മണിവരെ നീണ്ട ചടങ്ങിനു ശേഷം ഫോട്ടോ സെഷനോടെ കൂടുതല്‍ ഉയരങ്ങളിലേക്ക് ഒരുമിച്ച് പറക്കാം എന്ന ആത്മവിശ്വാസത്തോടെ ഒരു വിദ്യാലയ വര്‍ഷത്തിനു കൂടി സമാപനമായി.
No comments:
Post a Comment