ജീവന്റെ
അങ്കുരങ്ങളുള്ള ഏക ഗ്രഹമാണ്
ഭൂമി.
നമുക്ക്
ഒരു ഭൂമി മാത്രമേയുള്ളൂ.
ഈ
ഭൂമിയെ സംരക്ഷിക്കേണ്ടത്
നമ്മുടെ കടമയാണ്.
ഈ
ഓര്‍മ്മപ്പെടുത്തലോടെയാണ്
എല്ലാ വര്‍ഷവും ഏപ്രീല്‍ 22
ന്
നാം ഭൗമദിനം ആചരിക്കുന്നത്.
ഭൂമിയിലെ
കാലാവസ്ഥാ വ്യതിയാനം ജീവികളുടെ
അഭയസ്ഥാനം എന്ന അതിന്റെ സാധ്യത
കുറച്ചുകൊണ്ടുവരികയാണ്.
നമ്മുടെ
ഭൂമിയെ മറന്നുകൊണ്ടുള്ള ഒരു
വികസനപ്രവര്‍ത്തനവും നാം
അനുവദിച്ചുകൂട.
രാവിലെ
ഉറക്കമുണരുമ്പോള്‍ ഭൂമിയെ
ചവിട്ടുന്നതില്‍ ക്ഷമ
ചോദിച്ചവരായിരുന്നു നമ്മുടെ
പൂര്‍വ്വികര്‍.
ആസംസ്കാരം
നമുക്കും പാലിക്കാം.
നമ്മുടെ
ഭൂമിയമ്മയെ വേദനിപ്പിക്കാതിരിക്കാം. ഭൗമദിനത്തില്‍ നമുക്ക് ഈ പ്രതിജ്ഞ പുതുക്കാം. ജീവിതചര്യയാക്കാം.
No comments:
Post a Comment