വിദ്യാലയത്തിലെ പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ വര്‍ഷത്തെ പഠനവിനോദയാത്ര 2016 മാര്‍ച്ച് 12 ന് നടത്തി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം രക്ഷിതാക്കളും പങ്കെടുത്ത യാത്ര ഏറെ വിജ്ഞാനപ്രദമായിരുന്നു.
തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മലബാര്‍ എക്സ്പ്രസിലായിരുന്നു മംഗലാപുരത്തേക്കുള്ള യാത്ര ആരംഭിച്ചത്.
തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മലബാര്‍ എക്സ്പ്രസിലായിരുന്നു മംഗലാപുരത്തേക്കുള്ള യാത്ര ആരംഭിച്ചത്.
മംഗലാപുരത്ത് ട്രെയിന്‍ ഇറങ്ങി സെന്റ് അലോഷ്യസ് കോളേജിലെ മ്യൂസിയത്തിലാണ് ആദ്യം എത്തിയത്. വിവിധ തരം ഫോസിലുകള്‍, ആഭരണങ്ങള്‍, പഴയകാല നാണയങ്ങള്‍, വിവിധ തരം വാഹനങ്ങള്‍, ചിത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ച മ്യൂസിയം സന്ദര്‍ശകര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി.
തുടര്‍ന്ന് പിലിക്കുളയിലെ ഹെറിറ്റേജ് വില്ലേജിലേക്കായിരുന്നു യാത്ര. നമ്മുടെ നാട്ടില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന അനുഭവ സമ്പത്ത് തിരിച്ചറിയാന്‍ പ്രസ്തുത സന്ദര്‍ശനം വഴിയൊരുക്കി. ശില്പ നിര്‍മ്മാണം, മരപ്പണികള്‍, നെയ്ത്ത്, നൂല്‍നൂല്‍ക്കല്‍, മരച്ചക്ക് ഉപയോഗിച്ച് എണ്ണയുണ്ടാക്കല്‍, അവല്‍ നിര്‍മ്മാണം, മണ്‍ചട്ടി നിര്‍മ്മാണം ഇവയെല്ലാം കുട്ടികളെ ഏതോ ലോകത്തെത്തിച്ചു. മനുഷ്യന്റെ കൈകള്‍ എത്രമാത്രം മികച്ചതാണെന്ന് തിരിച്ചറിയാനായി. കൈത്തൊഴിലുകളുടെ വികാസം നമ്മുടെ ജീവിതത്തെ എങ്ങനെ പുരോഗതിയിലേക്ക് നയിച്ചു എന്നതിന്റെ അനുഭവ സാക്ഷ്യമായിരുന്നു ഹെറിറ്റേജ് വില്ലേജിലെ കാഴ്ചകള്‍.
പിലിക്കുളയിലെ സയന്‍സ് പാര്‍ക്കായിരുന്നു അടുത്ത ലക്ഷ്യം. പരീക്ഷണങ്ങള്‍ ചെയ്തു നോക്കാനും ശാസ്ത്രതത്വങ്ങള്‍ സ്വന്തം മനസ്സിലാക്കാനും വഴിയൊരുക്കുന്നതായിരുന്നു സയന്‍സ് പാര്‍ക്കിലെ സജ്ജീകരണങ്ങള്‍. സയന്‍സ് പാര്‍ക്കിലെ ത്രീ-ഡി ഷോ കുട്ടികളെ ഏതോ മായിക ലോകത്തെത്തിച്ചു.
തുടര്‍ന്ന് മൃഗശാലയിലേക്ക്. മൃഗങ്ങലോടും പക്ഷികളോടും കിന്നാരം പറഞ്ഞ് ഒരു യാത്ര. വന്യമൃഗങ്ങളെ ഭീതി കൂടാതെ അടുത്ത് നിരീക്ഷിക്കാന്‍ മൃഗശാല സഹായിച്ചു.മാനസയെന്ന അമ്യൂൂസ്മെന്റ് പാര്‍ക്കില്‍ തുടര്‍ന്ന് എല്ലാം മറന്നുള്ള ഉല്ലാസം. മുതിര്‍ന്നവരും കുട്ടികളാകുന്ന ജലാശയകേളികള്‍. മനസ്സ് നിറഞ്ഞ് മടക്കയാത്ര വീണ്ടും ദക്ഷിണറെയില്‍വേയുടെ നമ്മുടെ സ്വന്തം മലബാര്‍ എക്സ്പ്രസില്‍..
No comments:
Post a Comment