പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Wednesday, 9 March 2016

ശതാബ്ദി ആഘോഷം സമാപിച്ചു

       

      കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്നു വരുന്ന ഉദിനൂര്‍കടപ്പുറം ഗവ.ഫിഷറീസ് യു.പി.സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു. ശതാബ്ദി ആഘോഷ സമാപനത്തിന് തുടക്കം കുറിച്ചത് വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും അണി നിരന്ന സ്വാഗതഗാനത്തോടെയായിരുന്നു. വിദ്യാലയത്തിലെ അധ്യാപികയായ ശ്രീമതി ടീച്ചര്‍ രചിച്ച് ഈണം പകര്‍ന്ന ഗാനം എല്ലാവരേയും സമാപനവേദിയിലെത്തിച്ചു. 



  • ഒരുവട്ടം കൂടി         
      ഒരുവട്ടം കൂടി പഴയവിദ്യാലയത്തിരുമുറ്റത്ത് പൂര്‍വ്വാധ്യാപകരും അവരുടെ പ്രിയ ശിഷ്യരും അണിചേര്‍ന്ന് വിശേഷങ്ങള്‍ പങ്ക് വെച്ചു. മുഖങ്ങള്‍ ഏറെ മാറിപ്പോയെങ്കിലും എല്ലാവരും മനസ്സുകൊണ്ട് കുട്ടികളായി. പൂര്‍വ്വാധ്യാപകര്‍ക്കുള്ള ആദരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ടി.അബ്ദുള്‍ ജബ്ബാര്‍ നിര്‍വ്വഹിച്ചു. നേരത്തെ പൂര്‍വ്വാധ്യാപക വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഉദ്ഘാടനം ബഹു.കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ജി.സി ബഷീര്‍ നിര്‍വ്വഹിച്ചു. 











     സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍/ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം. അബ്ദുള്‍ റസാഖ് അധ്യക്ഷനായിരുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.എം.കെ.മുനീറ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍, ഗ്രാമപഞ്ചായത്തംഗം ശ്രീമതി.എം.പുഷ്പ, എന്നിവര്‍ക്കൊപ്പം ശ്രീമതി.എം.രമ, ശ്രീമതി.ബി.പി.ബീന, ശ്രീ.ബി.കുഞ്ഞമ്പു മാസ്റ്റര്‍, ശ്രീ.ടി.കെ.ദാമോദരന്‍, ശ്രീ.പി.വി.സുമേഷ്, ശ്രീ.കെ.സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പൂര്‍വ്വാധ്യാപകര്‍ അവരുടെ വിദ്യാലയനുഭവങ്ങള്‍ സരസമായി അവതരിപ്പിച്ചു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാലയ അനുഭവങ്ങളും പങ്കുവെച്ചു. ഔപചാരികതകള്‍ മറന്നുള്ള ഒത്തുചേരലായി പ്രവര്‍ത്തനം മാറി. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശ്രീ.എം.ഇ.ചന്ദ്രാംഗദന്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ശ്രീ.പി.വി.ഷാജി നന്ദിയും പറഞ്ഞു.
  • മാതൃസംഗമം
      ഉച്ചക്ക് ശേഷം നടന്ന മാതൃസംഗമത്തിന്റെ ഉദ്ഘാടനം  നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.പി.ജാനകി നിര്‍വ്വഹിച്ചു.  സംഘാടക സമിതി കണ്‍വീനര്‍ ശ്രീമതി ടീച്ചര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഗ്രാമപ‍ഞ്ചായത്ത് അംഗം ശ്രീമതി പി.പി.ശാരദ അധ്യക്ഷയായിരുന്നു. നല്ല രക്ഷിതാവ്  നല്ല കുട്ടി എന്ന വിഷയത്തില്‍ സി.ഐ.ജി.ഐ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ ശ്രീ. എ.ജി.അബ്ദുള്‍ഹക്കീം മാസ്റ്റര്‍ ക്ലാസ് നയച്ചു. കുട്ടികളെ മിടുക്കരാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം സരസമായി അവതരിപ്പിച്ചു. ശ്രീമതി. ഇ.കെ.സിന്ധു, ശ്രീമതി.വി.ശെര്‍ലി, ശ്രീമതി പ.രോഹിണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശ്രീമതി വന്ദനകുമാരി നന്ദി പ്രകാശിപ്പിച്ചു.

 







  •  പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനം - നമുക്ക് ചുറ്റും
    ശതാബ്ദി ആഘോഷ സമാപനത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്ന ശ്രീ.ദിനേശ് കുമാറിന്റെ പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനം - നമുക്ക് ചുറ്റും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. മാടായിപ്പാറയുടെ സൗകുമാര്യവും യുദ്ധഭീകരതയും ജീവികളുടെ അവിസ്മരണീയ നിമിഷങ്ങളും വിഷയമാക്കിയ ഫോട്ടോകള്‍ മനോഹരങ്ങളും ചിന്തനീയങ്ങളുമായിരുന്നു.


  •  സംസ്കാരിക പ്രഭാഷണം
      സംസ്കാരി സായാഹ്നത്തിലെ മുഖ്യാതിഥി വിദ്യാലയത്തിലെ മുന്‍ അധ്യാപകനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും തിരക്കഥാകൃത്തും നോവലിസ്റ്റും ഒക്കെയായ ശ്രീ.സി.വി.ബാലകൃഷ്ണനായിരുന്നു. വിദ്യാലയത്തിലെ അനുഭവങ്ങള്‍ക്കൊപ്പം ശാന്തി നികേതനിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളും  അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസം എന്താകണമെന്നും എങ്ങനെയായിരിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. പൂര്‍വ്വാധ്യാപകനായ അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ വിദ്യാലയം തന്നെയാണ് ആദരിക്കപ്പെട്ടത്.






  • സമാപന സമ്മേളനം
      ശതാബ്ദി ആഘോഷങ്ങളുടെ സമാപനയോഗം ബഹു.തൃക്കരിപ്പൂര്‍ എം.എല്‍.എ. ശ്രീ. കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാലയങ്ങളെ മികവിന്റെ പാതയിലെത്തിക്കുവാനുള്ള ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പിന്തുണ നല്‍കി. ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ശ്രീ. ടി.വി.രവീന്ദ്രന്‍ സ്വാഗതമാശംസിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ശ്രീ.കെ.വി.ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. വിദ്യാലയത്തിലെ അധ്യാപകന്‍ ശ്രീ.സജിത്ത് കുമാര്‍ വിദ്യാലയചരിത്രം ഉല്‍ക്കൊള്ളിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 


     ജില്ലാ പഞ്ചായത്തംഗം ശ്രീമതി. പ.സി.സുബൈദ, വലിയപറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.എം.വി.സരോജിനി, വലിയപറമ്പ ഗ്രാമപഞ്ചായത്തംഗം ശ്രീ.വി.കെ.കരുണാകരന്‍, സാമ്പത്തിക കമ്മറ്റി കണ്‍വീനര്‍ ശ്രീ.അബ്ദുള്‍ റഹൂഫ്, ശ്രീ.എം.അനിലന്‍, ശ്രീ.കെ.കെ.കുഞ്ഞബ്ദുള്ള, ശ്രീ.കെ.പി.ബാലന്‍, ശ്രീ.കെ.വി.കുഞ്ഞിക്കണ്ണന്‍, ശ്രീ.എന്‍.പത്മനാഭന്‍, ശ്രീ.ഇ.രാജീവന്‍, ശ്രീ.മധു കാരണവത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 







  •     വിജയോത്സവം
    ചടങ്ങില്‍ വിദ്യാലയത്തില്‍ നിന്ന് ഈ അധ്യയന വര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ മെഡലുകള്‍ നല്‍കി അഭിനന്ദിച്ചു.








      ശതാബ്ദി സമാപനച്ചടങ്ങിന്  സ്റ്റാഫ് സിക്രട്ടറി ശ്രീ.വി.മധുസൂദനന്‍ നന്ദി പ്രകടിപ്പിച്ചു. 

  • കലാസന്ധ്യ
      തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ - കലാ സന്ധ്യ അരങ്ങിലെത്തി. രംഗപൂജ, നൃത്ത നൃത്യങ്ങള്‍, ഒപ്പന, തിരുവാതിര, അക്രോബാറ്റിക് ഡാന്‍സ്, ഇംഗ്ലീഷ് -മലയാളം സ്കിറ്റുകള്‍, നാടകം തുടങ്ങിയ പരിപാടികള്‍ കലാസന്ധ്യക്ക് തിളക്കമേറ്റി.  














പുലര്‍ച്ചെ 1.30 മണി വരെ നീണ്ട നാടിന്റെ ഉത്സവമായി മാറിയ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ പൊതു വിദ്യാലയങ്ങളുടെ കരുത്തും മികവും വിളംബരം ചെയ്തുകൊണ്ട് കൊടിയിറങ്ങി. ആഘോഷപരിപാടികളില്‍ വിദ്യാലയത്തെ പിന്തുണച്ച് എല്ലാ സുമനസ്സുകള്‍ക്കും വിദ്യാലയത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment