1947
ഓഗസ്റ്റ്
15 ന്
ഇന്ത്യക്ക് സ്വാതന്ത്യം
ലഭിച്ചെങ്കിലും ഇന്ത്യക്ക്
സ്വന്തമായ നിയമസംഹിത -ഭരണ
ഘടന നിലവിൽ വന്നത് 1950
ജനുവരി
26 നാണ്.
1950 ജനുവരി
26 ന്
ഡോ.
രാജേന്ദ്രപ്രസാദ്
ഇന്ത്യയുടെ ആദ്യത്തെ
രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ
ദിവസത്തിന്റെ ഓര്‍മ്മക്കായി
എല്ലാ വർഷവും ഇന്ത്യയുടെ
തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ
വൻ സൈനിക പരേഡുകളും സാംസ്കാരിക
പരിപാടികളും നടത്തപ്പെടുന്നു.
സൈനിക
പരേഡ് രാഷ്ട്രപതി ഭവനിൽ
തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര
പ്രസിദ്ധമായ ചെങ്കോട്ടയിൽ
ചെന്ന് ചേർന്ന് അവസാനിക്കുന്നു.
ഇന്ത്യയുടെ
മൂന്ന് സേനകളായ കരസേന,
നാവികസേന,
വ്യോമസേന
എന്നിവരുടെ സൈനികർ അവരുടെ
മുഴുവൻ ഔദ്യോഗിക വേഷത്തിൽ
ഈ ദിവസം പരേഡ് നടത്തുന്നു.
ഇന്ത്യൻ
സൈന്യത്തിന്റെ പരമോന്നത
നേതാവായ രാഷ്ട്രപതി ഈ സമയം
ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു.
ഇതു
കൂടാതെ ഇന്ത്യയുടെ സാംസ്കാരിക
വൈവിധ്യം കാണിക്കുന്ന ഒരു
പാട് കാഴ്ചകളും ഈ പരേഡിൽ
പ്രദർശിപ്പിക്കപ്പെടുന്നു.
കൂടാതെ
ഇന്ത്യൻ വ്യോമസേനയുടെ വിമാന
സൈനിക പ്രദർശനങ്ങളും ഈ ദിവസം
നടക്കുന്നു.
രാജ്യത്തിന്റെ
എല്ലാ ഭാഗത്തും റിപ്പബ്ലിക്
ദിനം സമുചിതമായി ആഘോഷിക്കുന്നു.
വിദ്യാലയത്തിലും
റിപ്പബ്ലിക് ദിനം സമുചിതമായി
ആഘോഷിച്ചു.
അസംബ്ലിയില്‍
ഹെഡ്മാസ്റ്റര്‍ ദേശീയപതാക
ഉയര്‍ത്തി.
കുട്ടികള്‍ക്കൊപ്പം
രക്ഷിതാക്കളും നാട്ടുകാരും
എല്ലാ അധ്യാപക – അനധ്യാപക
ജീവനക്കാരും ആഘോഷത്തില്‍
പങ്കെടുത്തു.
മധുര
വിതരണം നടന്നു.
ഹെഡ്മാസ്റ്റര്‍
റിപ്പബ്ലിക് ദിനത്തെക്കുറിച്ച്
സംസാരിച്ചു.
ക്ലാസ്
തലത്തില്‍ തയ്യാറാക്കിയ
റിപ്പബ്ലിക് ദിനപതിപ്പിന്റെ
പ്രകാശനവും നടന്നു.
No comments:
Post a Comment