പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday, 26 January 2016

മെട്രിക് ദിനം


  നീളവും ഭാരവും സമയവും അളക്കാൻ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഏകകങ്ങളാണ്‌ മെട്രിക് അളവുകൾ‍. മെട്രിക് അളവുകളെക്കുറിച്ച് ധാരണ വര്‍ദ്ധിപ്പിക്കുന്നതിനായി വിദ്യാലയത്തില്‍ മെട്രിക് മേള നടത്തി. സമയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമയി ക്ലോക്ക് നിര്‍മ്മാണം നടത്തി. സമയവുമായി ബന്ധപ്പെട്ട ധാരാളം പ്രവര്‍ത്തനങ്ങളും നല്‍കി. തുടര്‍ന്ന് ഉള്ളളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. എല്ലാവരും മില്ലി ലിറ്റര്‍ മുതല്‍ 1 ലിറ്റര്‍ വരെയുള്ള അളവ് പാത്രങ്ങള്‍ നിര്‍മ്മിച്ചു. നിശ്ചിത വ്യാപ്തം ദ്രാവകം അളന്നെടുത്തു. ആര്‍ക്കമെഡിസിന്റെ കഥയിലൂടെ വ്യാപ്തം എന്ന ധാരണ ഉറപ്പിച്ചു. നീളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അടി, ചാണ്‍, മുഴം തുടങ്ങിയ അളവില്‍ നിന്ന് മെട്രിക് അളവായ മീറ്റര്‍ സ്വീകരിക്കാനിടയാക്കിയ സാഹചര്യം കുട്ടികള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഗ്രൂപ്പായി വിവിധ സ്ഥലങ്ങളും അകലങ്ങളും അളന്നു. കടപ്പുറത്തെ കരഭാഗത്തിന്റെ നീളം 120 മീറ്ററാണെന്ന് കണ്ടെത്തിയത് പലര്‍ക്കും പുതിയ അനുഭവമായി.

 









 

 

No comments:

Post a Comment