വിദ്യാലയത്തില്‍ ജനുവരി 28, 29 തീയ്യതികളിലായി എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് സഹവാസക്യാമ്പ് - തണല്‍ നടത്തി. ക്ലാസ്സ് റൂം അനുഭവങ്ങള്‍ക്കൊപ്പം ശാസ്ത്രത്തേയും പ്രവൃത്തി പരിചയപഠനത്തേയും ഗണിതത്തേയും സമന്വയിപ്പിച്ചുകൊണ്ടുള്ള ക്യാമ്പില്‍ ഭാഷക്കും കളികള്‍ക്കും എല്ലാം പ്രാധാന്യം നല്‍കിയിരുന്നു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സരോജനി നിര്‍വ്വഹിച്ചു. ശാസ്ത്ര മാജിക്കിലൂടെ ഐസ് കത്തിച്ചുകൊണ്ടാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ റസാഖ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശോഭന ടീച്ചര്‍ നന്ദിയും പറഞ്ഞു.
സെഷന്‍ ആരംഭിച്ചത് ഗ്രൂപ്പിംഗിലൂടെയായിരുന്നു. പ്ലാസ്റ്റിക് കോഡുകള്‍, ഐ.എസ്.ഒ, ഐ.എസ്.ഐ, ബി.ഐ.എസ് തുടങ്ങിയ കോഡുകളുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പാവുകയും പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അവയെക്കുറിച്ച് ചില കാര്യങ്ങള്‍ ആര്‍.പി.വിശദീകരിച്ചു. തുടര്‍ന്ന് അന്താരാഷ്ട്ര പ്രകാശവര്‍ഷവും മണ്ണ് വര്‍ഷവുമായി ബന്ധപ്പെട്ട സ്ലൈഡുകളും വീഡിയോകളും പവര്‍ പോയിന്റ് പ്രസന്റേഷനായി അവതരിപ്പിച്ചു.
ഗ്രൂപ്പില്‍ ചില കളിയുപകരണങ്ങള്‍ നിര്‍മ്മിച്ചു. സ്ട്രോ പീപ്പി, യൂറീക്കാ പീപ്പി, യോ-യോ തുടങ്ങിയവ നിര്‍മ്മിക്കുകയും അവയ്ക്കു പിന്നിലെ ശാസ്ത്രം ചര്‍ച്ച ചെയ്യുകയും ചെയ്തു. ആര്‍.പി. തുടര്‍ന്ന് ചില ശാസ്ത്ര മാജിക്കുകള്‍ അവതരിപ്പിച്ചു. ഏറെ കൗതുകകരമായിരുന്നു പ്രസ്തുത പ്രവര്‍ത്തനങ്ങള്‍.
തുടര്‍ന്ന് ഹാളിലും പുറത്തുമായി സജ്ജീകരിച്ച 12 ശാസ്ത്ര പരീക്ഷണങ്ങള്‍ സംഘമായി ചെയ്തു നോക്കുകയും കണ്ടെത്തലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ശാസ്ത്രം പ്രവര്‍ത്തനമാണന്ന് ബോധ്യപ്പെടുത്താനും ഏല്ലാവര്‍ക്കും പരീക്ഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവുമെന്ന ആത്മവിശ്വാസം കൈവരിക്കാനും പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.
പുതിയ കളികള്‍ കളിക്കാനും പരിചയപ്പെടാനും തുടര്‍ന്ന് അവസരമൊരുക്കി. രാജകുമാരിയുടെ ആവശ്യങ്ങള്‍ ടീം വര്‍ക്കിലൂടെ പൂര്‍ത്തിയാക്കിയ ഗെയിമും മറ്റ് കളികളും ഏറെ ആവേശത്തോടെ കുട്ടികള്‍ ഉള്‍ക്കൊണ്ടു.
ശാസ്ത്രത്തെ എളുപ്പത്തില്‍ പഠിക്കാനുള്ള ചില സൂത്രങ്ങളുമായി മെട്ടമ്മല്‍ യു.പി.സ്കൂളിലെ ശശിമാഷ് തുടര്‍ന്ന് രംഗത്തെത്തി. ക്ലാസിലെ അഗ്നി പര്‍വ്വതവും മാന്ത്രിക ബോളും മറ്റും അവര്‍ക്ക് സമ്മാനിച്ചത് പുതുമയുള്ള അനുഭവങ്ങളാണ്.
വൈകുന്നേരത്തെ അസ്തമന സൂര്യനെ നിരീക്ഷിക്കാന്‍ ലഭിച്ച അവസരം കടപ്പുറത്തുകാരായിരുന്നിട്ടു കൂടി അവര്‍ക്ക് വേറിട്ട അനുഭവമായി. അസ്തമന കാഴ്ചകള്‍ പിന്നീട് കഥകളും കവിതകളും വര്‍ണനകളും ചിത്രങ്ങളുമായി മാറി.
വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അതിഥിയായെത്തിയത് ഈ സമയത്താണ് കടപ്പുറത്തു നിന്നു തന്നെ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. വിദ്യാലയത്തിന്റേയും നാട്ടിന്റേയും പൊതു ആവശ്യങ്ങള്‍ ഉന്നയിക്കാനും ചിലര്‍ ഈ അവസരം പ്രയോജനപ്പെടുത്തി. പല ആവശ്യങ്ങള്‍ക്കും അദ്ദേഹം അനുകൂല മറുപടി നല്‍കിയത് ഏറെ സന്തോഷകരമായി.
നക്ഷത്ര നിരീക്ഷണ ക്ലാസ്സും നക്ഷത്ര നിരീക്ഷണവും തുടര്‍ന്ന് നടന്നു. വേട്ടക്കാരനും കാനിസ് മേജറും ജന്മനക്ഷത്രങ്ങളുമെല്ലാം അവരുടെ കൂട്ടുകാരായി.
കുട്ടികള്‍ ആവേശ പൂര്‍വ്വം കാത്തിരുന്ന ക്യാമ്പ് ഫയറാണ് തുടര്‍ന്ന് നടന്നത്. ഷാജി മാഷ് ഒരുക്കിയ ക്യാമ്പ് ഫയറിന് തീ കൊളുത്തിയത് പി.ടി.എ പ്രസിഡണ്ടാണ്. ആര്‍പ്പുവിളികളോടെ കുട്ടികള്‍ അത് സ്വീകരിച്ചു. തുടര്‍ന്ന് ഷാജി മാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ധാരാളം രക്ഷിതാക്കളും നാട്ടുകാരും ക്യാമ്പ് ഫയര്‍ വീക്ഷിക്കാനെത്തിയിരുന്നു. തുടര്‍ന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ധാരാളം കലാപരിപാടികള്‍ അവതരിപ്പിച്ചു. രാത്രി 11 മണിയോടെ ഒന്നാം ദിവസത്തെ പരിപാടികള്‍ സമാപിച്ചു.
എല്ലാ കുട്ടികളും അവര്‍ക്കായി സജ്ജീകരിച്ച ക്ലാസ് മുറികളിലേക്ക് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ഉറങ്ങാനായി തയ്യാറായി.
രണ്ടാം ദിവസത്തെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ പ്രഭാത നടത്തത്തോടെ ആരംഭിച്ചു. കടലിന്റെ താളവും കായലിന്റെ ഓളവും കേട്ടുകൊണ്ടും കണ്ണുകള്‍ തുറന്നുമുള്ള യാത്രക്ക് അധ്യാപകര്‍ വഴികാട്ടികളായി. പക്ഷി നിരീക്ഷണം പ്രധാന ലക്ഷ്യമാക്കിയ നടത്തത്തിലൂടെ 12 ലേറെ പക്ഷികളെ നിരീക്ഷിക്കാനായി.
കുട്ടികള്‍ക്കായുള്ള ചില ആനിമേഷന്‍ സിനിമകളും തുടര്‍ന്ന് പ്രദര്‍ശിപ്പിച്ചു.
ഗണിതവുമായി ബന്ധപ്പെട്ട സെഷനായിരുന്നു തുടര്‍ന്ന് നടന്നത്. വിവിധ സ്ഥലങ്ങള്‍ സര്‍വ്വെ ചെയ്യാനുള്ള സംഘപ്രവര്‍ത്തനമായിരുന്നു ഇതില്‍ ആദ്യം. വിജയികള്‍ക്ക് നല്‍കിയ മാലകള്‍ പങ്ക് വെക്കാനുള്ള ശ്രമം പക്ഷെ പരാജയപ്പെട്ടു. രണ്ടാക്കാന്‍ ശ്രമിച്ച മാല വലിയ മാലയായി മാറുകയാണുണ്ടായത്. ഇതിലൂടെ മോബിയസ് പ്രതലങ്ങളുടെ പ്രത്യേകതകള്‍ കുട്ടികള്‍ തിരിച്ചറിഞ്ഞു. സംഘമായി കടലാസ് വലയങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഏറെ രസകരമായിരുന്നു പ്രവര്‍ത്തനം.
മനസ്സുവായിക്കാനും കടലാസ് മടക്കി റിക്കാര്‍ഡുണ്ടാക്കുവാനും ടാന്‍ഗ്രാമും ഗഇത കവിതകളും ജിഗ്സോ പസിലുകളും വാള്‍ട്യൂബ് മാതൃകകളും എല്ലാം ഗണിതത്തിലെ ആനന്ദമായി മാറി. ചന്ദ്രാംഗദന്‍ മാഷ് നയിച്ച ഗണിതമേളയില്‍ സമയപരിധി കടന്നത് ആരും അറിഞ്ഞതേയില്ല.
വികസിത ഇന്ത്യയെ സ്വപ്നം കണ്ട അതിനുള്ള പദ്ധതികള്‍ കുട്ടികളുമായി പങ്ക് വെച്ച നമ്മെ ഏറെ പ്രചോദിപ്പിച്ച മിസൈല്‍മാന്‍ ശ്രീ അവുള്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാമിനെക്കുറിച്ചുള്ള പവര്‍പോയിന്റ് പ്രസന്റേഷനാണ് തുടര്‍ന്ന് അവതരിപ്പിച്ചത്. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും തുടര്‍ന്ന് പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞ ദിവസത്തെ അസ്തമനക്കാഴ്ചകളെക്കുറിച്ചുള്ള സൃഷ്ടികള്‍ ചേര്‍ത്ത് സമാഹരിച്ച പുസ്തകം ചെറുവത്തൂര്‍ ഉപജില്ലാ സീനിയര്‍ സൂപ്രണ്ട് ശ്രീ.രവിനാഥ് നിര്‍വ്വഹിച്ചു. കുട്ടികളപമായി അദ്ദേഹം സംവദിക്കുകയും അവരുടെ കലാപരിപാടികള്‍ വീക്ഷിക്കുകുയും അഭിനന്ദിക്കുകയും ചെയ്തു.
ഇനി വിടവാങ്ങല്‍. രണ്ടു ദിവസത്തെ ക്യാമ്പനുഭവങ്ങള്‍ കുട്ടികള്‍ പങ്ക് വെച്ചു. എല്ലാ മാസത്തിലും ക്യാമ്പ് വേണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്. അവരുടെ ജീവിതത്തിലെ എന്നെന്നും ഓര്‍ക്കാനുള്ള മധുര സ്മരണകളോടെ തണല്‍ സഹവാസക്യാമ്പ് സമാപിച്ചു. ക്യാമ്പ് വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും ക്യാമ്പ് ഡയരക്ടര്‍ സജിത്ത് മാഷ് നന്ദി അറിയിച്ചു.

കടല്‍ക്കരയില്‍ അടിഞ്ഞ കടലാമയുടെ ദൃശ്യം കുട്ടികള്‍ക്ക് നൊമ്പരമായി. തിരിച്ചെത്തി പ്രഭാതഭക്ഷണം കഴിഞ്ഞ് അല്പനേരം വിശ്രമിച്ചു. തുടര്‍ന്ന് ശ്രീമതി ടീച്ചറുടെ നേതൃത്വത്തില്‍ വിവിധ യോഗാസനങ്ങള്‍ കുട്ടികള്‍ പരിചയപ്പെട്ടു.