പുതിയ പാഠ്യപദ്ധതിയില്‍ പ്രവൃത്തി പരിചയ പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രവൃത്തി പരിയ മേളകളുടെ പ്രാധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍
തല പ്രവൃത്തിപരിചയ മേള ഒക്ടോബര്‍
1 ന്
വിദ്യാലയത്തില്‍ നടന്നു.
എല്ലാ
കുട്ടികളുടെയും പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനുള്ള
ക്രമീകരണങ്ങള്‍ ആസൂത്രണം
ചെയ്തിരുന്നു.
ഓലകള്‍
കൊണ്ടും ഉപേക്ഷിച്ച പ്ലാസ്റ്റിക്
സാമഗ്രികള്‍കൊണ്ടുമുള്ള
നിര്‍മ്മാണങ്ങള്‍ക്കൊപ്പം
മരപ്പണി,
എംബ്രോയിഡറി,
പേപ്പര്‍
ക്രാഫ്റ്റ് തുടങ്ങിയവയും
മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.
പ്രവര്‍ത്തിപരിചയ
മേള കണ്‍വീനര്‍ ശ്രീമതി
ശ്രീമതി ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
No comments:
Post a Comment