ഹൈന്ദവരുടെ
ആരാധനയുടേയും നൃത്തത്തിന്റേയും
ഒരു ഉത്സവമാണ് നവരാത്രി.
ദുർഗാ
ദേവി മഹിഷാസുരനെ വധിച്ചതിന്റെ
ഓർമക്കായാണ് ഇത് ആഘോഷിക്കുന്നത്.
ഒൻപത്
രാത്രികൾ എന്നാണ് ഈ സംസ്കൃത
പദത്തിന്റെ അർത്ഥം.
ഒൻപത്
രാത്രിയും പത്ത് പകലും
നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ
ശക്തിയുടെ ഒൻപത് രൂപങ്ങളെ
ആരാധിക്കുന്നു.
നവരാത്രി
ദിവസങ്ങളിലെ ആദ്യത്തെ മൂന്ന്
ദിവസം ദേവിയെ പാർവ്വതിയായും
അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും
അവസാനത്തെ മൂന്ന് ദിവസം
സരസ്വതിയായും സങ്കൽപ്പിച്ച്
പൂജ നടത്തുന്നു.
നവരാത്രിയുടെ
അവസാന ദിനമാണ് വിജയദശമി.
അസുരരാജാവായിരുന്ന
മഹിഷാസുരനെ ദുർഗ്ഗ വധിച്ച
ദിവസമാണു വിജയദശമി എന്നാണ്
വിശ്വാസം.
കുട്ടികളെ
ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന
ചടങ്ങായ വിദ്യാരംഭം,
കേരളത്തിൽ,
നവരാത്രി
പൂജയുടെ അവസാനദിനമായ വിജയദശമി
ദിവസമാണ് നടത്തുന്നത്.
എല്ലാവര്‍ക്കും ദീപങ്ങളുടെ ഉത്സവമായ നവരാത്രിദിന ആശംസകള്‍
അക്ഷരലോകത്തേക്ക് കടന്നുവരുന്ന എല്ലാ കുരുന്നുകള്‍ക്കും വിജയദശമി ദിന ആശംസകള്‍
No comments:
Post a Comment