ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ജനറല്‍ബോഡി യോഗം ചേര്‍ന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ റസാഖ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ മത്സരപരിപാടികളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികളെ വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാരദ അനുമോദിച്ചു. വിദ്യാരംഗം സര്‍ഗോത്സവം, മെട്രിക് മേള, വിംഗ്സ്, മാത്സ് മാപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ധാരണയായി. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
No comments:
Post a Comment