ഉദിനൂര്‍കടപ്പുറം
ഗവ.ഫിഷറീസ്
യു.പി.സ്കൂളിലെ
ഓണാഘോഷത്തിന് കൊടിയിറങ്ങി.
വിവിധപരിപാടികളോടെ
നാടിന്റെ ആഘോഷമായി രക്ഷിതാക്കളുടെയും
നാട്ടുകാരുടെയും സഹകരണത്തോടെ
സംഘടിപ്പിച്ച ഓണാഘോഷത്തില്‍
നിരവധി പേര്‍ പങ്കെടുത്തു.
കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും
നാട്ടുകാര്‍ക്കുമായി വിവിധ
മത്സരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
വിഭവ
സമ്പൂര്‍ണമായ ഓണസദ്യയും
ഒരുക്കിയിരുന്നു. ഓണാഘോഷ സമാപന പരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ ജബ്ബാര്‍ നിര്‍വ്വഹിച്ചു.
ഓണോത്സവത്തില്‍ നിന്നും ചില ദൃശ്യങ്ങള്‍
No comments:
Post a Comment