മലയാളത്തിന്റെ
പ്രിയകവി ഒ.എന്‍.വി.ക്ക്
വിട.
അനശ്വരഗാനങ്ങളും
ഹൃദയഹാരിയായ കവിതകളും
മലയാളത്തിന് സമ്മാനിച്ച
ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍
വേലുക്കുറുപ്പ് ഇന്ന്
അന്തരിച്ചു.
അദ്ദേഹത്തിന്റെ
ജീവിതരേഖ താഴെ കൊടുക്കുന്നു.
മലയാളത്തിലെ
പ്രശസ്ത കവിയാണ് ഒ.എൻ.വി
കുറുപ്പ്
(ജനനം:27
മെയ്
1931,
മരണം:
13 ഫെബ്രുവരി
2016).
ഒ.എൻ.വി.
എന്ന
ചുരുക്കപേരിലും അറിയപ്പെടുന്നു.
ഒറ്റപ്ലാക്കൽ
നീലകണ്ഠൻ വേലു കുറുപ്പ്
എന്നാണ്
പൂർണ്ണനാമം.
1982 മുതൽ
1987
വരെ
കേന്ദ്ര സാഹിത്യ അക്കാദമി
അംഗമായിരുന്നു.
കേരള
കലാമണ്ഡലത്തിന്റെ ചെയർമാൻ
സ്ഥാനവും ഒ.എൻ.വി
വഹിച്ചിട്ടുണ്ട്.
സാഹിത്യ
രംഗത്തെ സംഭാവനകൾ പരിഗണിച്ച്
2007-ലെ
ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന്
2010-ൽ
ലഭിച്ചു.
കേന്ദ്ര
സർക്കാരിന്റെ പത്മശ്രീ (1998),
പത്മവിഭൂഷൺ
(2011)
ബഹുമതികൾ
ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നിരവധി
സിനിമകൾക്കും നാടകങ്ങൾക്കും
ടെലിവിഷൻ സീരിയലുകൾക്കും
അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
2016 ഫെബ്രുവരി
13ന്
തിരുവനന്തപുരത്ത് അന്തരിച്ചു.
കൊല്ലം
ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ
കുടുംബത്തിൽ ഒ.
എൻ.
കൃഷ്ണകുറുപ്പിന്റെയും
കെ.
ലക്ഷ്മിക്കുട്ടി
അമ്മയുടേയും പുത്രനായി 1931
മേയ്
27
ജനിച്ചു.
ഈ
ദമ്പതികളുടെ മൂന്നുമക്കളിൽ
ഇളയമകനാണ് ഒ.എൻ.വി.
എട്ടു
വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.
പരമേശ്വരൻ
എന്നായിരുന്നു ആദ്യത്തെ
പേര്.
അപ്പു
ഓമനപ്പേരും.
സ്കൂളിൽ
ചേർത്തപ്പോൾ മുത്തച്ഛനായ
തേവാടി വേലുക്കുറുപ്പിന്റെ
പേരാണ് നൽകിയത്.
അങ്ങനെ
അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ
പേരും ചേർന്ന് പരമേശ്വരൻ
എന്ന അപ്പു സ്കൂളിൽ
ഒ.എൻ.വേലുക്കുറുപ്പും
സഹൃദയർക്ക് പ്രിയങ്കരനായ
ഒ.എൻ.വി.യുമായി.
പ്രാഥമിക
വിദ്യാഭ്യാസം കൊല്ലത്ത്.
ശങ്കരമംഗലം
ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജിൽ
നിന്നും 1948-ൽ
ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി
കൊല്ലം എസ്.എൻ.കോളേജിൽ
ബിരുദപഠനത്തിനായി ചേർന്നു.
1952-ൽ
സാമ്പത്തികശാസ്ത്രത്തിൽ
ബിരുദമെടുത്തു.
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജിൽ
നിന്നും 1955-ൽ
മലയാളത്തിൽ ബിരുദാനന്തര
ബിരുദവും കരസ്ഥമാക്കി.
1957 മുതൽ
എറണാകുളം മഹാരാജാസ് കോളേജിൽ
അദ്ധ്യാപകനായി.
1958 മുതൽ
25
വർഷം
തിരുവനന്തപുരം യൂണിവേഴ്സിറ്റി
കോളേജിലും കോഴിക്കോട് ആർട്സ്
ആൻഡ് സയൻസ് കോളേജിലും തലശ്ശേരി
ഗവ:
ബ്രണ്ണൻ
കോളേജിലും തിരുവനന്തപുരം
ഗവ:
വിമൻസ്
കോളേജിലും മലയാളവിഭാഗം
തലവനായി സേവനം അനുഷ്ഠിച്ചു.
1986 മേയ്
31-നു
ഔദ്യോഗിക ജീവിതത്തിൽ നിന്നും
വിരമിച്ചെങ്കിലും പിന്നീട്
ഒരു വർഷക്കാലം കോഴിക്കോട്
സർവ്വകലാശാലയിൽ വിസിറ്റിങ്
പ്രൊഫസർ ആയിരുന്നു.ഇപ്പോൾ
കുട്ടികളുടെ ദ്വൈവാരികയായ
തത്തമ്മയുടെ
മുഖ്യ പത്രാധിപരാണ് .
കേരള
കലാമണ്ഡലത്തിന്റെ ചെയർമാൻ,
കേന്ദ്ര
സാഹിത്യ അക്കാദമി അംഗം ,
കേരള
സാഹിത്യ അക്കാദമി അംഗം എന്നീ
നിലകളിലും പ്രവർത്തിച്ചു .
ഇന്ത്യൻ
പ്രോഗ്രസ്സീവ് റൈറ്റേഴ്സ്
ദേശീയ അധ്യക്ഷനായും
സേവനമനുഷ്ഠിച്ചിട്ടുണ്ട്
.
പ്രധാന
കൃതികൾ
കവിതാ
സമാഹാരങ്ങൾ
പഠനങ്ങൾ
കവിതയിലെ
പ്രതിസന്ധികൾ
കവിതയിലെ
സമാന്തര രേഖകൾ
എഴുത്തച്ഛൻ
ഒ.എൻ.വിയുടെ
ശ്രദ്ധേയങ്ങളായ ചില
ചലച്ചിത്രഗാനങ്ങൾ:
ആരെയും
ഭാവ ഗായകനാക്കും...
ആത്മാവിൽ
മുട്ടിവിളിച്ചതുപോലെ...
ഒരു
ദലം മാത്രം വിടർന്നൊരു....
ശ്യാമസുന്ദരപുഷ്പമേ.....
സാഗരങ്ങളേ....
നീരാടുവാൻ
നിളയിൽ....
മഞ്ഞൾ
പ്രസാദവും നെറ്റിയില്
ചാർത്തി....
ശരദിന്ദുമലർദീപ
നാളം നീട്ടി...
ഓർമകളേ
കൈവള ചാർത്തി.........
അരികിൽ
നീയുണ്ടായിരുന്നെങ്കിൽ...........
വാതില്പഴുതിലൂടെൻ
മുന്നിൽ.....
ആദിയുഷസന്ധ്യപൂത്തതിവിടെ...
പുരസ്കാരങ്ങള്‍
സാഹിത്യ
മേഖല
കേരള
സാഹിത്യ അക്കാദമി പുരസ്കാരം
|
|
|
കേന്ദ്ര
സാഹിത്യ അക്കാദമി പുരസ്കാരം
|
|
|
എഴുത്തച്ഛൻ
പുരസ്കാരം
|
|
|
ചങ്ങമ്പുഴ
പുരസ്കാരം
|
|
|
ഭാരതീയ
ഭാഷാപരിഷത്ത് അവാർഡ്
|
|
|
ഖുറം
ജോഷ്വാ അവാർഡ്
|
|
|
എം.കെ.കെ.നായർ
അവാർഡ്
|
|
|
സോവിയറ്റ്‌ലാൻഡ്
നെഹ്രു പുരസ്കാരം
|
|
|
വയലാർ
രാമവർമ പുരസ്കാരം
|
|
|
പന്തളം
കേരളവർമ്മ ജന്മശതാബ്ദി
പുരസ്കാരം
|
|
|
വിശ്വദീപ
പുരസ്കാരം
|
|
|
മഹാകവി
ഉള്ളൂർ പുരസ്കാരം
|
|
|
ആശാൻ
പുരസ്കാരം
|
|
|
ആശാൻ
പ്രൈസ് ഫോർ പൊയട്രി
|
|
|
പാട്യം
ഗോപാലൻ അവാർഡ്
|
|
|
ഓടക്കുഴൽ
പുരസ്കാരം
|
|
|
ബഹറിൻ
കേരളീയ സമാജം സാഹിത്യ
പുരസ്കാരം
|
|
|
|
|
|
|
മികച്ച
ഗാനരചയിതാവിനുള്ള ദേശീയ
ചലച്ചിത്രപുരസ്കാരം
മികച്ച
ഗാനരചയിതാവിനുള്ള കേരളസംസ്ഥാന
ചലച്ചിത്ര പുരസ്കാരങ്ങൾ
ഒരു
സായാഹ്നത്തിന്റെ സ്വപ്നത്തിൽ,
പുറപ്പാട്
|
മണിവത്തൂരിലെ
ആയിരം ശിവരാത്രികൾ
|
അക്ഷരങ്ങൾ,
ഇത്തിരിപ്പൂവേ
ചുവന്നപൂവേ
|
മറ്റ്
പുരസ്കാരങ്ങളും ബഹുമതികളും
|
|
|
|
|
|
|
|
|
|
|
No comments:
Post a Comment