പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday, 30 August 2016

കര്‍ഷക ദിനം -ചിങ്ങം 1


    ലോ­ക­ത്തെ എ­ല്ലാ­സം­സ്‌­കാ­ര­വും ഉ­ട­ലെ­ടു­ത്ത­ത്‌ കൃ­ഷി­യിൽ നി­ന്നാ­ണ്‌. പ്ര­കൃ­തി­യിൽ നി­ന്നും മ­നു­ഷ്യൻ നേ­രി­ട്ട്‌ പഠി­ച്ചെ­ടു­ത്ത­താ­ണ്‌ കൃ­ഷി. മ­ല­യാ­ളി സം­സ്‌­കാ­ര സ­മ്പ­ന്ന­നാ­യ­ത്‌ കൃ­ഷി­യു­ടെ ന­ന്മ­കൊ­ണ്ടാ­ണ്‌. കൃ­ഷി­യു­ടെ സൗ­ന്ദ­ര്യം പേ­രിൽ ത­ന്നെ­യു­ള്ള നാ­ടാ­ണ്‌ കേ­ര­ളം.

  ന­മ്മു­ടെ കാർ­ഷി­ക പൈ­തൃ­കം അ­നേ­കം കൊ­യ്‌­ത്തു­കാ­ല­ങ്ങ­ളു­ടെ ഗൃ­ഹാ­തു­ര­ത്വം പേ­റു­ന്ന­വ­യാ­ണ്‌. ന­മ്മു­ടെ കാർ­ഷി­ക വൃ­ത്തി­യു­ടെ അ­ടി­ത്ത­റ നെൽ­കൃ­ഷി­യാ­യി­രു­ന്നു. നെൽ­വ­യ­ലു­ക­ളു­ടെ നാ­ടാ­ണ്‌ കേ­ര­ളം. വി­ശാ­ല­ത­യു­ടെ പ­ര്യാ­യ­ങ്ങ­ളാ­യി­രു­ന്നു ഓ­രോ നെൽ­പ്പാ­ട­ങ്ങ­ളും. വ­യ­ലു­ക­ളിൽ നീ­ണ്ട്‌ നി­വർ­ന്ന്‌ കി­ട­ന്ന ഗ്രാ­മ­ഭം­ഗി­കൾ ഇ­ന്ന്‌ അ­സ്‌­ത­മി­ച്ച്‌ കൊ­ണ്ടി­രി­ക്കു­ന്നു. പ­ല­തും കോൺ­ക്രീ­റ്റ്‌ വ­ന­ങ്ങ­ളാ­യി മാ­റി­ക്ക­ഴി­ഞ്ഞു. വ­യ­ലു­കൾ പാർ­പ്പി­ട­കൂ­ട്ട­ങ്ങ­ളാ­യി മാ­റു­മ്പോൾ ന­മു­ക്ക്‌ ന­ഷ്ട­മാ­കു­ന്ന­ത്‌ നെ­ല്ലും വ­യ­ലും കൃ­ഷി­യും മാ­ത്ര­മ­ല്ല മ­ല­യാ­ളി­യു­ടെ സ­മൃ­ദ്ധ­മാ­യ സം­സ്‌­കാ­രം കൂ­ടി­യാ­ണ്‌. നെൽ­കൃ­ഷി മ­ല­യാ­ളി­യു­ടെ ജീ­വ­നാ­ഡി­യാ­യ പ­ഴ­യ­കാ­ലം പ­ഴ­മ­ക്കാ­രു­ടെ ഓർ­മ്മ­ക­ളിൽ മാ­ത്ര­മാ­ണ്‌.ഓ­ണ­വും വി­ഷു­വു­മൊ­ക്കെ ന­മ്മു­ടെ കൊ­യ്‌­ത്തുൽ­സ­വ­ങ്ങ­ളു­ടെ ഓർ­മ്മ­കൾ പേ­റു­ന്ന­വ­യാ­ണ്‌. കൊ­യ്‌­തൊ­ഴി­ഞ്ഞ നെൽ­പ്പാ­ട­ങ്ങൾ നാ­ട്ടു­ൽ­സ­വ­ങ്ങ­ളും വേ­ല­ക­ളും കൊ­ണ്ട്‌ നി­റ­ഞ്ഞു. ഇ­തി­ലും പ്ര­ധാ­ന­മാ­യി­രു­ന്നു ന­മു­ക്ക്‌ കു­ടി­വെ­ള്ള­മെ­ത്തി­ക്കു­ന്ന­തിൽ നെൽ­പ്പാ­ട­ങ്ങ­ളു­ടെ പ­ങ്ക്‌. പാ­ട­ങ്ങ­ളിൽ വീ­ഴു­ന്ന മ­ഴ­യാ­ണ്‌ ചു­റ്റു­മു­ള്ള പു­ര­യി­ട­ങ്ങ­ളി­ലെ കി­ണ­റു­ക­ളി­ലെ­ത്തു­ന്ന­ത്‌. ഈ നാട്ടുനന്മകള്‍ തിരികെപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മലയാളവര്‍ഷത്തിലെ ആദ്യമാസത്തിലെ ആദ്യ ദിനമായ ചിങ്ങം 1 കര്‍ഷക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാലയത്തില്‍ കര്‍ഷക ദിനം സമുചിതമായി ആഘോഷിച്ചു.



No comments:

Post a Comment