പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Monday, 28 September 2015

പച്ചക്കറി വിത്ത് വിതരണം

    വീടും വിദ്യാലയവും ഹരിതസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനകൃഷി വകുപ്പിന്റെ സഹകരണത്തോടെ എല്ലാ കുട്ടികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. കൃഷി ഓഫീസര്‍ ശ്രീ.പവിത്രന്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ ആമുഖമായി കാര്യങ്ങള്‍ വിശദീകരിക്കുകയും വിത്ത് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.



ആദരാഞ്ജലികള്‍


   

  

    പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ജീവിതകാലത്തുടനീളം ബോധവൽക്കരണം നടത്തുകയും ചെയ്ത കല്ലേൻ പൊക്കുടൻ ഓര്‍മ്മയായി. കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ അരിങ്ങളെയൻ ഗോവിന്ദൻ പറോട്ടിയുടേയും കല്ലേൻ വെള്ളച്ചിയുടേയും മകനായി 1937 ൽ അദ്ദേഹം ജനിച്ചു.. രണ്ടാം ക്ലാസ് വരെ മാത്രം ഔപചാരിക വിദ്യാഭ്യാസമുണ്ടായിരുന്ന ശ്രീ പൊക്കുടനാണ് കേരളത്തില്‍ കണ്ടല്‍ എന്നൊരു ചെടിയുണ്ടെന്നും അത് സംരക്ഷിക്കേണ്ടതാണെന്നും മലയാളികളേയും ലോകത്തെയും അറിയിച്ചത്. ഏഴോം പഞ്ചായത്തിൽ മാത്രം 500 ഏക്കറിലേറെ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കണ്ടല്‍ ചെടിയെ സംബന്ധിച്ച ഒരു വിഞ്ജാനകോശമായിരുന്നു അദ്ദേഹം. തന്നെ സമീപിക്കുന്നവര്‍ക്ക് കണ്ടലിനെ സംബന്ധിച്ച അറിവുകള്‍ പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹം എപ്പോഴും തയ്യാറുമായിരുന്നു.

        പുരസ്കാരങ്ങള്‍ക്കപ്പുറം കണ്ടലിനെ സ്നേഹിച്ച അദ്ദേഹത്തെ തേടിയെത്തിയ ചില ആദരങ്ങള്‍

  • കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്
  • എൻവയോൺമെന്റ് ഫോറം,കൊച്ചിയുടെ പി.വി. തമ്പി സ്മാരക പുരസ്കാരം
  • പരിസ്ഥിതി സം‌രക്ഷണസം‌ഘം,ആലുവയുടെ ഭൂമിമിത്ര പുരസ്കാരം
  • കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം
  • മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്‌മാൻ ഹാജി പുരസ്കാരം
  • കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്കാരം

വിദ്യാലയത്തില്‍ അസംബ്ലി ചേര്‍ന്ന് ആ ധന്യജീവിതത്തെ അനുസ്മരിക്കുകയും  ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തു.

Wednesday, 23 September 2015

വലിയ പെരുന്നാള്‍ ആസംസകള്‍

     ആത്മാർപ്പണത്തിന്റെ ആഘോഷമായ ബലി പെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്ന എല്ലാ മുസ്ലിം സഹോദരര്‍ക്കും ബക്രീദ് ആശംസകള്‍ !!!


   മനസ്സിലെ വിദ്വേഷങ്ങൾ നീക്കി ജനങ്ങളില്‍ ഇണക്കവും പരസ്പര സാഹോദര്യവും സ്നേഹവും കാരുണ്യവും ബന്ധവും ഊട്ടിയുറപ്പിക്കാനും മനസ്സുകളിലെ പക നീക്കി തെറ്റിദ്ധാരണകള്‍ മാറ്റാനും ഈ ദിനം സഹായിക്കട്ടെ...

Sunday, 20 September 2015

കൌമാര - ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ്

       പടന്ന കടപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നേത-ത്വത്തില്‍ യു.പി.ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായ കൌമാര - ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഡോ.രാജ്മോഹന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്രീമതി ശ്രീമണി, ശ്രീമതി ശോഭന, ശ്രീ.ബിജു എന്നിവര്‍ നേതൃത്വം നല്‍കി.





ഹിന്ദി ദിനാഘോഷം

    ഹിന്ദി അധ്യാപക മഞ്ചിന്റെ നേതൃത്വത്തില്‍ ഉപജില്ലാതലത്തില്‍ നടത്തിയ ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരപരിപാടികള്‍ നടന്നു. വിദ്യാലയത്തിലെ ധനുഷ്.കെ ഹിന്ദി കവിതാലാപനത്തിലും നന്ദന.ടി പോസ്റ്റര്‍ രചനയിലും  ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന്റെ അഭിമാനമായി. വിജയികളെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച ഷാജി മാസ്റ്ററേയും അസംബ്ലിയില്‍ അഭിനന്ദിച്ചു.